വിഴിഞ്ഞം തുറമുഖം ഇനി അറിയപ്പെടുന്നത് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്ന പേരില്‍. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോയും പേരും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നാലാം തീയതി വൈകിട്ട് നാലിനാണ് തുറമുഖത്ത് ആദ്യ കപ്പലെത്തുന്നത്
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ പേരില്‍ തിരുവനന്തപുരം ചേര്‍ക്കണം എന്ന ആവശ്യം ഒടുവില്‍ അംഗീകരിക്കപ്പെട്ടു. ഇന്ന് തുറമുഖത്തിന്‍റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തപ്പോള്‍ സ്ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു. തുറമുഖത്തിന്റെ ആദ്യ ഘട്ടം തന്നെ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുമെന്ന് മന്ത്രി അഹമദ് ദേവർകോവിൽ.
തുറമുഖം നിര്‍മിക്കുന്നത് പി.പി.പി മാതൃകയില്‍. ഇതിലെ ആദ്യ പി പബ്ലിക് എന്നത് കേരളത്തിൻ്റെ പ്രത്യേകതയാണെന്ന് വെബ്സൈറ്റ് പ്രകാശനം ചെയ്ത് മന്ത്രി പി.രാജീവ് പറഞ്ഞു. തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട സ്ഥലം എം.എല്‍.എ എം.വിന്‍സന്‍റ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കുത്തിയാണ് ചടങ്ങിനെത്തിയത്.