TOPICS COVERED

വിഴിഞ്ഞം തുറമുഖത്തില്‍ നിന്ന് 2034 ൽ വരുമാനം ലഭിച്ചുതുടങ്ങും.അദാനി പോര്‍ട്ട് അധികൃതരുമായി ഒപ്പിട്ട സപ്ലിമെന്ററി കൺസെഷൻ കരാർ വ്യവസ്ഥ പ്രകാരമാണിത്. തുറമുഖത്തിന്റെ സ്ഥാപിതശേഷി മുപ്പത് ലക്ഷം കണ്ടെയ്നറായി ഉയര്‍ത്തുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

ഓഖി, വെള്ളപ്പൊക്കം, അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയകാരണങ്ങളാല്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുന്നത് വൈകിയതിനാല്‍ 2039 ല്‍ സര്‍ക്കാരിന് ലാഭവിഹിതം നല്‍കിയാല്‍ മതിയായിരുന്നു. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട സപ്ലിമെന്ററി കൺസെഷൻ കരാർ പ്രകാരം  2034 ൽ വരുമാനം ലഭിച്ചു തുടങ്ങും.2028 ല്‍ നാലുഘട്ടങ്ങളും പൂര്‍ത്തിയാക്കും.10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിനും അദാനി പോര്‍ട്ട് വഴിയൊരുക്കും പഴയകരാര്‍ അനുസരിച്ച് പ്രതിവര്‍ഷ സ്ഥാപിതശേഷി 10ലക്ഷം കണ്ടെയ്നറായിരുന്നു. പുതിയ കരാര്‍പ്രകാരം ഇത് മുപ്പത് ലക്ഷം കണ്ടെയ്നറാകും.

വയബിലിറ്റി ഗ്യാപ് ഫണ്ട് 408.90 കോടിരൂപയായിരുന്നത് പുതിയകരാറിന്റെ അടിസ്ഥാനത്തില്‍ 365.10 കോടിരൂപയായി കുറച്ചു.

ENGLISH SUMMARY:

Vizhinjam Port Supplementary Concession Agreement signed