IAC

TAGS

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയില്‍ നിര്‍മിക്കാന്‍ അവസരമൊരുങ്ങുന്നു. നാവികസേന ശുപാര്‍ശ പ്രതിരോധമന്ത്രാലയത്തിന് കൈമാറി. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ച ആദ്യവിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് കഴിഞ്ഞവര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷന്‍ ചെയ്തത്. 

കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് പൂര്‍ണ യുദ്ധ സജ്ജമാകാന്‍ ഇനി ഏതാനും ആഴ്ചകളാണ് കാത്തിരിക്കേണ്ടത്. ഇതിനിടെയാണ് കൊച്ചി കപ്പല്‍ ശാലയ്ക്ക് വീണ്ടും അഭിമാനമാകാനും,നാവികസേനയ്ക്ക് കരുത്ത് പകരാനും രണ്ടാമതൊരു വിമാനവാഹിനികൂടി തദ്ദേശീയമായി നിര്‍മിക്കാനുള്ള നടപടികളില്‍ നിര്‍ണായക ചുവടുവയ്പ്പുണ്ടാകുന്നത്. രണ്ടാമതൊരു വിമാനവാഹിനി, അതും കൊച്ചിയില്‍ തന്നെ നിര്‍മിക്കാനും നാവികസേന പ്രതിരോധമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. പ്രതിരോധമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. ഇന്‍ഡിജീനിയസ് എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ അഥവാ,,, IAC-2 എന്നാകും വിമാനവാഹിനി അറിയപ്പെടുക. കേന്ദ്രസര്‍ക്കാര്‍ അന്തിമാനുമതി നല്‍കുമ്പോള്‍ വിമാനവാഹിനി നിര്‍മാണത്തിലൂടെ കേരളത്തില്‍ നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി,,, ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കൊച്ചിയില്‍ കമ്മിഷന്‍ ചെയ്തത്. 

A second aircraft ship is also being built in Kochi