വായ്പ ആപ്പ് കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്തവരും അപമാനിതരായവരും നിരവധിയുണ്ട് കേരളത്തിൽ . എന്നാൽ കെണിയിൽ കുടുങ്ങിയെങ്കിലും  പോരാടി അതിജീവിച്ചവരും ധാരാളം. അത്തരമൊരാളാണ് കായംകുളം സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായ ഈ യുവാവ്.കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയാണ് വായ്പാ ആപ്പിലെത്തിച്ചത് അത് വലിയ കെണിയായി. 

പണം തിരിച്ചടച്ചിട്ടും വായ്പാ തട്ടിപ്പുകാരുടെ ഭീഷണി തുടർന്നു . സ്കൂളിൽ പഠിക്കുന്ന മകളെ വരെ ഭീഷണിപ്പെടുത്തി. ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ അധ്യാപകർക്ക് വ്യാജ സനേശങ്ങൾ അയച്ചു. പക്ഷെ വായ്പതട്ടിപ്പു കാരുടെ ഭീഷണിക്ക് മുന്നിൽ തോൽക്കാൻ തയാറാകാതെ പോരാടി. ഒടുവിൽ ഈ യുവാവിന്റെ പോരാട്ടത്തിന് ഫലമുണ്ടായി. വായ്പാ ആപ്പ് തട്ടിപ്പുകാർ പിൻവാങ്ങി. ഇങ്ങനെ തട്ടിപ്പിനിരയായി ജീവിതം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ച പലർക്കും ഈ യുവാവിന്റെ ഇടപടൽ വഴിയുണ്ടായത് അതിജീവിക്കാനുള്ള  ആത്മവിശ്വാസമാണ്.