walayar

 

തിരുവോണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം വാളയാറില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചതിന് പിന്നാലെ ഭാഗ്യാന്വേഷികളുടെ ഇഷ്ട ഇടമായി മാറി കേരള തമിഴ്നാട് അതിര്‍ത്തി. ബംപര്‍ ലോട്ടറി വിറ്റ വാളയാറിലെ ഏജന്‍സിയില്‍ ഉള്‍പ്പെടെ ഭൂരിഭാഗം കടകളിലും തിരക്കേറുകയാണ്. തമിഴ്നാട്ടുകാര്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനക്കാരാണ് കൂടുതലും ടിക്കറ്റിന് ആവശ്യക്കാരായുള്ളത്. 

 

ഈ സന്തോഷം ആഘോഷമാക്കുന്നത് മലയാളികളെക്കാള്‍ കൂടുതല്‍ തമിഴ്നാട്ടുകാരാണ്. തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം TE 230662 എന്ന നമ്പരിലെന്നറിഞ്ഞ സമയം മുതല്‍. തിരുപ്പൂരിലെ നാല് സുഹൃത്തുക്കള്‍ക്കുണ്ടായ ഭാഗ്യം നാളെ നമ്മളെയും തേടിയെത്തിയാലോ എന്നതാണ് ഇവരുടെ ചിന്ത. തമിഴ്നാട് ആര്‍ടിസിയിലും സ്വകാര്യ വാഹനങ്ങളിലുമെത്തി വാളയാറില്‍ നിന്നും ടിക്കറ്റ് വാങ്ങാന്‍ ഇവര്‍ മല്‍സരിക്കുകയാണ്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സമാന അവസ്ഥയാണെങ്കിലും വാളയാറിലെ കാര്യം അല്‍പം സ്പെഷലാണ്. ഭാഗ്യം തൊടുന്ന സ്ഥലമെന്ന് പലരും. 

 

 

മികവാര്‍ന്ന സമ്മാനഘടന. സുതാര്യമായ നറുക്കെടുപ്പ്. നൂലാമാലകളില്ലാതെയുള്ള സമ്മാനവിതരണം. കേരള ലോട്ടറി എടുക്കുന്നവരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. വാളയാറിലെ ലോട്ടറിയില്‍ ഭാഗ്യദേവത ഒളിച്ചിരിപ്പുണ്ടെന്ന വിശ്വാസം കൂടിയാകുമ്പോള്‍ വില്‍പന പൊടി പൊടിക്കുകയാണ്.

 

Lottery shops crowded in Walayar

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.