thiruvonam-bumper

TOPICS COVERED

ബംപർ ഹിറ്റായി സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ലോട്ടറി. ഇതുവരെ മുപ്പത് ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. പാലക്കാട് ജില്ലയിലെ ടിക്കറ്റുകൾക്കാണ് എറ്റവും ഡിമാൻഡ്. തമിഴ്നാട് അതിർത്തികളിൽ ആണ് വിൽപന പൊടിപൊടിക്കുന്നത്. നറുക്കെടുപ്പിന് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ ടിക്കറ്റ് വിൽപന റെക്കോർഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് ഒന്നിനാണ് ഓണം ബംപർ വിൽപന തുടങ്ങിയത്. 48 ദിവസങ്ങൾ കൊണ്ട് 30 ലക്ഷം ടിക്കറ്റ് വിറ്റുതീർന്നു. ഒക്ടോബർ 9നാണ് നറുക്കെടുപ്പ്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ വിൽപന പൊടി പൊടിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.

 

പാലക്കാട് ആണ് ടിക്കറ്റ് വിൽപനയിൽ മുന്നിൽ. തിരുവനന്തപുരത്തും പാലക്കാടൻ ടിക്കറ്റുകൾക്കാണ് ഡിമാൻഡ് കൂടുതൽ. മലയാളികളേക്കാൾ തമിഴ്‌നാട്ടുകാർക്കാണ് ഓണം ബംപറിനോട് പ്രിയം കൂടുതൽ. 500 രൂപ വിലയുള്ള ഓണം ബംബറിന്‍റെ ഒന്നാം സമ്മാനം 25 കോടിയാണ്. നിലവിലുള്ള ട്രെൻഡ് നോക്കിയാൽ വിൽപനയുടെ കാര്യത്തിൽ റെക്കോർഡ് ഭേദിക്കും. 

ENGLISH SUMMARY:

Onam Bumper Lottery Sales Crossed 30 Lakhs