ആകാശയാത്ര എന്ന മോഹം യാഥാർത്ഥ്യമാക്കി എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് രോഗികൾ. ഡോ.സഹീർഷയും ബാഗൽ ഗ്രൂപ്പും ആണ് രോഗികൾക്ക് വിമാനയാത്ര സംഘടിപ്പിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്ന് ബെഗളൂരുവിലേക്കായിരുന്നു യാത്ര 

17 സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം 19 പേരാണ് ആദ്യമായി വിമാനയാത്ര നടത്തുന്നത്. കൊച്ചിയിൽ നിന്നും ബാംഗ്ലൂർക്ക് പോയി വൈകിട്ട് തിരിച്ച് എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചത്. ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറിയ സന്തോഷത്തിലാണ് എല്ലാവരും. ഈ പ്രായത്തിൽ ഒരു വിമാനയാത്ര തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലന്നും അവർ പറഞ്ഞു. 

എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോക്ടർ സാഹീർഷ ,ബാഗൽ ഗ്രൂപ്പ് എംഡി റെജി സീ വർക്കി, ഡോക്ടർ അനു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു യാത്ര.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.