പുതുവൈപ്പ് എൽ.പി.ജി പ്ലാന്‍റിന് സമീപം രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 5 മണി മുതലാണ് മേഖലയിൽ മെർകാപ്റ്റൻ എന്ന രാസവസ്തവിന്‍റെ ഗന്ധം പരന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി പ്ലാന്റിൽ നിന്നായിരുന്നു ഗന്ധം പരന്നത്. ഇതിനു പിന്നാലെ പലർക്കും ശ്വാസ തടസവും, ശർദ്ദിയും ഉണ്ടായതായി പ്രദേശവാസികൾ പരാതിപ്പെട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
സൾഫർ കലർന്ന ഈഥൈൽ മെർകാപ്റ്റൻ എന്ന രാസവസ്തു ചേർക്കുന്നതോടെയാണ് മണമില്ലാത്ത എൽപിജിക്ക് രൂക്ഷമായ ഗന്ധമുണ്ടാകുന്നത്. ചോർച്ച ഉണ്ടായാൽ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. പ്ലാന്‍റില്‍ മെർകാപ്റ്റൻ നിറയ്ക്കുന്നതിനിടയാണ് പ്രദേശത്ത് ഗന്ധം പരന്നത്.
3 people who showed physical discomfort were admitted to the hospital after smelling a strong smell of mercaptan near the Puthuvype LPG plant.