തിരുവനന്തപുരം ആര്‍ സി സിയില്‍ മാലിന്യ സംസ്കരണം പ്രതിസന്ധിയില്‍. ഇന്‍സിനറേറ്റര്‍ തകരാറിലായതിനേത്തുടര്‍ന്നാണ് കോംപൗണ്ടില്‍ മാലിന്യം കുന്നു കൂടിയത്. കോര്‍പറേഷന്‍ അധികൃതര്‍ മാലിന്യം നീക്കം ചെയ്യുന്നുണ്ടെന്നും പുതിയ ഇന്‍സിനറേറ്റര്‍ ഉടന്‍ സ്ഥാപിക്കുമെന്നുമാണ് ആര്‍ സി സി അധികൃതരുടെ മറുപടി.
കഴിഞ്ഞ ജൂലൈയിലാണ് ആര്‍ സി സി യിലെ ഇന്‍സിനറേറ്ററിന്റെ പുകക്കുഴല്‍ തകര്‍ന്നു വീണത്. മാസങ്ങളായി ദ്രവിച്ചിരുന്ന പുകക്കുഴലാണ്
സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന കാറും തകര്‍ത്ത് മറിഞ്ഞ് വീണത്. അന്നുമുതല്‍ മാലിന്യ സംസ്കരണ പ്രശ്നവും തുടങ്ങി. ഇതാ ആര്‍ സി സിയിലെ പ്രധാന കെട്ടിടത്തിന്റെ പിന്‍വശത്തെ കാഴ്ചയാണിത്. കുന്നു കൂടി മാസങ്ങള്‍ പഴക്കമുളള മാലിന്യക്കെട്ടുകള്‍. ഒരാള്‍പൊക്കത്തിന് മുകളിലേയ്ക്ക് ഉയര്‍ന്ന മാലിന്യക്കൂന...
മഴപെയ്യുമ്പോള്‍ തൊട്ടു താഴെയുളള ആരാധനാലയത്തിന് സമീപത്തേയ്ക്കും താഴ്ഭാഗത്തുളള വീടുകളുടെ പരിസരത്തേയ്ക്കും മാലിന്യം നിറഞ്ഞ ജലം ഒലിച്ചിറങ്ങുന്നതും ഭീഷണിയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അര്‍ബുദ ചികില്‍സാ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. എന്നാല്‍ ഇന്‍സിനറേറ്റര്‍ തകരാറിലായപ്പോള്‍ മുതല്‍ കോര്‍പറേഷനുമായി സഹകരിച്ച് മാലിന്യ സംസ്കരണം മുറയ്ക്ക് നടത്തുന്നുണ്ടെന്നാണ് ആര്‍സിസി അധികൃതരുടെ മറുപടി. തകര്‍ന്ന ഇന്‍സിനറേറ്ററിനു പകരമായി പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുളള നടപടി പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
waste management in rcc crisis
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.