മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടി തടികള്‍ പരിശോധിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ എത്തിയത് കേസിലെ പ്രതി  ജോസുകുട്ടി അഗസ്റ്റിനും അഭിഭാഷകനുമൊപ്പം. പ്രതികളുടെ  വാഹനത്തിലെത്തിയ കമ്മീഷനംഗം പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കമ്മീഷന്‍ തടയാനും ശ്രമിച്ചു.

വനം വകുപ്പ് പിടിച്ചെടുത്ത ഈട്ടിതടികള്‍ സംരക്ഷണമില്ലാതെ നശിക്കുന്നെന്ന പ്രതികളുടെ ഹര്‍ജിയിലാണ് നിജസ്ഥിതി പരിശോധിക്കാന്‍ കല്‍പ്പറ്റ ജില്ലാ കോടതി ഏകാംഗ കമ്മീഷനെ നിയോഗിച്ചത്. കുപ്പാടിയിലെ വനം വകുപ്പിന്‍റെ തടി ഡിപ്പോയില്‍ ഇന്നലെ മൂന്ന് മണിയോടെ എത്തിയ കമ്മീഷനംഗം അഡ്വ. മിനി മാത്യു രേഖകള്‍ പഠിച്ച് തടികള്‍ ഒരോന്നായി പരിശോധിച്ചു. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

നിഷ്പക്ഷമായ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കേണ്ട കമ്മീഷനംഗം മരംമുറി കേസിലെ പ്രതിക്കള്‍ക്കും അഭിഭാഷകനുമൊപ്പം അവരുടെ വാഹനത്തിലാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധന വേളയിലാകെ ഇവര്‍ കമ്മീഷനൊപ്പം ഉണ്ടായിരുന്നു. പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കമ്മീഷന്‍ തടയാന്‍ ശ്രമിച്ചു. വീഡിയോ പകര്‍ത്തിയാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരോടൊപ്പം കമ്മീഷനംഗം യാത്രചെയ്യുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

muttil tree felling case followup

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.