TAGS

ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ മലയാളി പ്രതിഭകളെ വിട്ടുതരണമെന്ന് വിവിധ സംഘടനകളോട് അഭ്യര്‍ഥിച്ച് അത്ലറ്റിക് അസോസിയേഷന്‍. എന്നാല്‍ സ്വന്തമായി ടീം ഉള്ളതിനാല്‍ ആരെയും വിട്ടുനല്‍കാനാവില്ലെന്നാണ് സര്‍വീസസ് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. സര്‍വീസസ് പോലുള്ള ടീമുകളെ നാഷണല്‍ ഗെയിംസില്‍ നിന്ന് ഒഴിവാക്കണമെന്നവശ്യപ്പെട്ട് കേരള ഒളിംപിക്സ് അസോസിയേഷന്‍ കത്തുനല്‍കിയെങ്കിലും അതും പരിഗണിച്ചിട്ടില്ല.

 

നിരന്തര അവഗണനയ്ക്കൊപ്പം, കായികവകുപ്പിനും, സ്പോട്സ് കൗണ്‍സിലിനും കായിക പ്രതിഭകളുടെ കാര്യത്തില്‍ വലിയതാല്‍പര്യമില്ലാത്തതിനാല്‍ അത്ലറ്റുകള്‍ക്കും മറ്റിടങ്ങളില്‍ മല്‍സരിക്കാനാണ് താല്‍പര്യം. ഗെയിംസിലായാലും, അത്്ലറ്റിക്സിലായാലും കേരളത്തില്‍ നിന്നുള്ള കളിക്കാരില്‍ പലരും സര്‍വീസസ് നിരയിലെ കരുത്തരുമാണ്.  കേരളത്തിന്റെയത്ര കായിക പാരമ്പര്യമില്ലാത്ത സംസ്ഥാനങ്ങള്‍ പലതും ദേശിയഗെയിംസിലടക്കം കുതിപ്പുനടത്തുമ്പോള്‍ പിന്നില്‍ പോകാതിരിക്കാനാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാനത്തെ വിവിധ അസോസിയേഷനുകള്‍. 33ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്. ഒളിംപ്യന്‍ സജന്‍ പ്രകാശ് ഉദ്ഘാടന ചടങ്ങില്‍ പതാകയേന്തും. പരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളായ എല്‍ദോസ് പോളും, അബ്ദുള്ള അബൂബക്കറും പങ്കെടുക്കുന്നില്ല.