കേരളത്തിന് ഒടുവിൽ വനിതാ മുഖ്യമന്ത്രിയെ കിട്ടി. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയിലാണ് വനിതാ മുഖ്യമന്ത്രിയും വനിതാ പ്രതിപക്ഷ നേതാവും അവതരിച്ച് മിന്നിത്തിളങ്ങിയത്. വിലക്കയറ്റം അടിയന്തരപ്രമേയ വിഷയമാക്കി ഭരണപക്ഷത്തെ പ്രതിപക്ഷം വരിഞ്ഞുമുറുക്കുന്നതിനും ചരിത്രം ഉറങ്ങുന്ന പഴയ നിയമസഭ ഹാൾ സാക്ഷിയായി. 

കുട്ടികൾക്കുള്ള മാതൃക നിയമസഭ ഉദ്ഘാടനമാണെന്നൊന്നും സ്പീക്കർ എ.എൻ.ഷംസീർ നോക്കിയില്ല. പ്രതിപക്ഷത്തിനെ തോണ്ടി പ്രസംഗം തുടങ്ങി.   ഈ വാക്കുകൾ അസ്്ഥാനത്തായെന്ന് പിന്നീടുള്ള രംഗങ്ങൾ തെളിയിച്ചു. മുഖ്യമന്ത്രിയായി അവതരിച്ച വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലെ എസ്.ഗൌരിപ്രിയയെയും പ്രതിപക്ഷ നേതാവ് പട്ടം സെന്റ് മേരീസിലെ ടി.എസ്.ശിൽപ്പയെയും കൈക്കൂപ്പി വണങ്ങി യഥാർഥ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറും പിൻബെഞ്ചിൽ വന്നിരുന്നു. 

പിന്നാലെ കുട്ടി സ്പീക്കർ ജി.എസ്.സനൂജ് ചെയറിലെത്തി. ചോദ്യോത്തരവേള വരെ കാര്യങ്ങൾ സമാധാനപരം. പിന്നാലെ വിലക്കയറ്റം ചർച്ചയാക്കാൻ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ്. കേന്ദ്രത്തെ പഴിചാരി ഭക്ഷ്യമന്ത്രിയും മുഖ്യമന്ത്രിയും പ്രതിരോധിച്ചു.  എന്നാൽ, അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച പ്രതിപക്ഷ നിരയിലെ അമാനി മുഹമ്മദിന് ഒരു മയവുമുണ്ടായിരുന്നില്ല.  പിന്നാലെ പ്രതിപക്ഷ നേതാവും സർക്കാരിനെതിരെ ആഞ്ഞടിച്ചു.  ഭക്ഷ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണം ഉന്നയിച്ച് സഭാ രേഖകളിൽ ഉണ്ടാകില്ലെന്ന് കുട്ടി സ്പീക്കർ റൂളിങ് നൽകിയത് കൌതുകമായി. ഏതായാലും ചരിത്രം ഉറങ്ങുന്ന കേരള നിയമസഭയ്ക്ക് ഇതുവരെ ലഭിക്കാത്ത വനിത മുഖ്യമന്ത്രിയെയും വനിതാ പ്രതിപക്ഷ നേതാവിനെയും  മാതൃകാ നിയമസഭ സമ്മാനിച്ചതാണ് ഏറ്റവും ശ്രദ്ധേയം

 

childrens model assembly

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.