വില്ലേജ് ഓഫിസുകളില്‍ നിന്ന് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ പലയിടത്തും അകാരണമായി വൈകിപ്പിക്കുന്നുവെന്ന പരാതിക്കിടയില്‍ വ്യത്യസ്തനായി പാലക്കാട് ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫിസര്‍. ആവശ്യവുമായി എത്തുന്നവര്‍ അനുവാദം ചോദിക്കാതെ തന്റെ മുന്നിലുള്ള കസേരകളില്‍ ഇരിക്കണമെന്നാണ് ഓഫിസിലെ ചുവരില്‍ പതിപ്പിച്ചിട്ടുള്ള നോട്ടിസ്. ഞാനും നിങ്ങളിലാരൊളാണെന്ന് ഓര്‍മപ്പെടുത്തി സേവനത്തിന് കാലതാമസം വരുത്താതെ കൈയ്യടി നേടുകയാണ് ആര്‍.പ്രവീണ്‍.