വന്യമൃഗ ശല്യത്തിൽ പൊറുതി മുട്ടി ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങൾ. കേരള തമിഴ്നാട് അതിർത്തി മേഖലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. പരാതിപ്പെട്ടിട്ടും സർക്കാരും വനംവകുപ്പും നടപടിയെടുക്കാത്തത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് മേഖലയിലെ കർഷകർ 

വിളകളുടെ വിലക്കുറവിനു പിന്നാലെ വന്യമൃഗ ശല്യം ജില്ലയിലെ കർഷകർക്ക് വെല്ലുവിളിയാവുകയാണ്. കരുണാപുരം, ചിന്നക്കാനാൽ, നെടുംകണ്ടം തുടങ്ങി അതിർത്തി മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് നിരവധി കർഷകർ

കാട്ട്പോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ തുടർച്ചയായി കൃഷിയിടത്തിലിറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കെറ്റ് തണ്ണിപ്പാറയിൽ കർഷകൻ മരിച്ചിരുന്നു. ഇതിൽ വൈദ്യുത മോഷണത്തിന് പരാതിപ്പെട്ട കെ എസ് ബി ക്കെതിരെയും പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് കർഷകര്‍.

Border villages in Idukki struggle with wild animals attack