TOPICS COVERED

ഏലമലക്കാടുകളിൽ പുതിയ പട്ടയം അനുവദിക്കുന്നതിന് സുപ്രീംകോടതി ഇടക്കാലവിലക്കേർപ്പെടുത്തിയതോടെ ആശങ്കയിലായി ഇടുക്കിയിലെ മലയോര മേഖല. ഇതോടെ ജില്ലയിലെ പട്ടയവിതരണം പൂർണമായി നിലയ്ക്കും. കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം. 

ഏലമലക്കാടുകളില്‍ 215720 ഏക്കർ വനഭൂമിയാണെന്ന വാദവുമായി പരിസ്ഥിതി സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇതിനെതിരെ കർഷക സംഘടനകൾ കേസില്‍ കക്ഷി ചേർന്നിരുന്നു. വനം വകുപ്പിന്റെ കണക്കുകൾ പരിസ്ഥിതി സംഘടനയുടെ വാദങ്ങൾ ശരിവെക്കുന്നതാണ്. ഇത് റവന്യു ഭൂമിയാണെന്ന് കോടതിയെ ബോധിപ്പിക്കുമെന്നും കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ജില്ലയിലെ എൽഡിഎഫ് നേതൃത്വത്തിന്റെ ഉറപ്പ്. 

പട്ടയം വിലക്കുകയും ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റെരുതെന്നുമുള്ള കോടതി നിര്‍ദേശം ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. നിലവില്‍ 25000 ത്തിലേറെ അപേക്ഷകര്‍ക്ക് ഇനിയും പട്ടയം നല്‍കുവാനുണ്ട്. കേസ് ഡിസംബറിൽ കോടതി വീണ്ടും പരിഗണിക്കുമ്പോൾ അനുകൂലമായ വിധി ഉണ്ടാകുമെന്നാണ്  കർഷകരുടെ പ്രതീക്ഷ. വരും ദിവസങ്ങളില്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം

ENGLISH SUMMARY:

Interim prohibition on grant of new leases; Hilly region is concerned