മണ്ഡലമാസം തുടങ്ങി ഇതുവരെ സന്നിധാനത്തെത്തിയത് എണ്‍പതിനായിരത്തോളം തീര്‍ഥാടകര്‍. ഇന്നലെ 48,000 തീര്‍ഥാടകര്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി. വരും ദിവസങ്ങളില്‍ തിരക്കേറുമെന്നാണ് വിലയിരുത്തല്‍. 

 

വിര്‍ച്വല്‍ ക്യൂ വഴി സന്നിധാനത്ത് എത്തുന്നവരുടെ കണക്കാണ് പുറത്തു വിടുന്നത്. ബുക്ക് ചെയ്യുന്നവര്‍ രേഖകള്‍ പമ്പയിലെ പരിശോധനാ കേന്ദ്രത്തില്‍ കാണിക്കണം. വരുംദിവസങ്ങളില്‍ തിരക്കേറും. ദിവസം പുലര്‍ച്ചെ മൂന്നു മുതല്‍ രാത്രി പതിനൊന്നു വരെ 85000 തീര്‍ഥാടകര്‍ക്കാണ് വിര്‍ച്വല്‍ ക്യൂവിലൂടെ അനുമതി നല്‍കുക. തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ദര്‍ശന സമയം കൂട്ടും. നിലവില്‍ പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് നാലുമുതല്‍ രാത്രി പതിനൊന്നു വരെയുമാണ് ദര്‍ശനസമയം.  നിലവില്‍ തീര്‍ഥാടകര്‍ക്ക് ഏറെ നേരം കാത്തു നില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്തിപ്പോകാവുന്ന സാഹചര്യമാണ്. 

 

പുഷ്പാഭിഷേകത്തിനും, നെയ്യഭിഷേകത്തിനും തിരക്കുണ്ട്. നിലവില്‍ 21 ലക്ഷം ടിന്‍ അരവണ സ്റ്റോക്കുണ്ട്. അരവണ പ്ലാന്‍റ്‌ും രാപ്പകല്‍ പ്രവര്‍ത്തിക്കുന്നു. അന്നദാനമണ്ഡപവും സജീവമായി. വിശുദ്ധിസേനാംഗങ്ങള്‍ കുറവാണെന്ന് പരാതിയുണ്ട്.

 

Devotees at Sannidhanam