യുവത്വത്തിന്റെ പ്രസരിപ്പായിരുന്നു ഇത്തവണത്തെ ശബരിമല എഡിഎം അരുൺ എസ് നായർ. പലവട്ടം ഇരുമുടി എടുത്ത് മല ചവിട്ടിയ അരുണിന് ഒരു നിയോഗം പോലെയാണ് എഡിഎമ്മിന്റെ ചുമതലയെത്തിയത്. 

സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക്  കൗതുകമാണ് പ്രസരിപ്പോടെ ഓടി നടക്കുന്ന യുവാവ്.  ശബരിമലയുടെ ചുമതലയുള്ള എഡിഎം അരുൺ എസ് നായർ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. എംബിബിഎസ് പഠനത്തിനു ശേഷമാണ് സിവിൽ സർവീസിലെത്തിയത്.  പഠനകാലത്തും ഇടുക്കി സബ് കലക്ടർ ആയിരിക്കുമ്പോഴും ഇരുമുടിയെടുത്ത് പലവട്ടം പതിനെട്ടാം പടി ചവിട്ടി .

ഓഫീസിൽ ഇരുന്നല്ല തീർത്ഥാടകർക്കിടയിലേക്ക്  ഇറങ്ങിയാണ്  പ്രവർത്തനം. ശബരിമലയിലെ ചുമതല ഒരു വെല്ലുവിളിയാണ്. ഒരു മണ്ഡലകാലം പ്രശ്നങ്ങളില്ലാതെ അവസാനിക്കുന്നതിന്റെ സന്തോഷമുണ്ട്. മാളിപ്പുറം ഫ്ലൈ ഓവറിൽ നിന്ന് ഒരു തീർത്ഥാടകൻ താഴേക്ക് ചാടിയതാണ് ജോലിയിലെ ഏറ്റവും സങ്കടപ്പെടുത്തുന്ന ഓർമ്മ. സന്നിധാനത്ത് തീർത്ഥാടകർക്ക് വൈദ്യസഹായം വേണമെങ്കിലും ആദ്യം ഓടിയെത്താൻ എഡിഎം ഉണ്ട്. 

ENGLISH SUMMARY:

Arun S. Nair Shares Insights on ADM Charge of Sabarimala