road-protest

കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങളുടെ തന്നെ കുത്തിയിരുപ്പ് സമരം. വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം രണ്ട് റോഡുകൾ കുത്തിപ്പൊളിച്ച നിലയിൽ കിടക്കുന്നത്.

പൈപ്പിടാനാണ് ചെമ്മനാകരിയിലെ ഒന്നാംതരം റോഡ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചത്. പൈപ്പിട്ട് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കുഴിമൂടാനും റോഡ് ശരിയാക്കാനും നടപടിയില്ല.  ഗത്യന്തരമില്ലാതെ ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങൾ തന്നെ സമരത്തിന് ഇറങ്ങി 

കുത്തിപ്പൊളിച്ച റോഡുകൾ യന്ത്രസംവിധാനത്തിൽ ഉറപ്പിച്ച് നൽകണം.. ഈ ആഴ്ച അവസാനം പണികൾ തുടങ്ങുമെന്ന ഉറപ്പ് കിട്ടിയെന്നും വീഴ്ചയുണ്ടായാൽ വാട്ടർ അതോറിറ്റിക്ക് മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങാനുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

Vaikom road issue protest