മൂന്നാർ ദൗത്യത്തിന്റെ പേരിൽ കർഷകരെ കുടിയിറക്കുന്നു എന്നാരോപിച്ച് ഭൂ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സിങ്കുകണ്ടത്ത് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ. സിപിഎമ്മും, കോൺഗ്രസും, ബിജെപിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സി പി ഐ ഇതുവരെ സമര പന്തലിലേയ്ക്ക് എത്തിയിട്ടില്ല.
വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് പലർക്കും നോട്ടീസ് കിട്ടിത്തുടങ്ങിയതോടെയാണ് സിങ്കുകണ്ടത്ത് ചിന്നക്കനാൽ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയത്. കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള നീക്കം അവസാനിപ്പിക്കുക, സിങ്കുകണ്ടത്തെ ആരാധനാലയങ്ങൾ ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നി ആവശ്യങ്ങളാണ് സമരസമതി ഉയർത്തുന്നത്. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ചാണ് പലരും നിരാഹാരമിരിക്കുന്നത് സമരത്തിന് പിന്തുണയുമായി ഇടുക്കി എംപിയും ഡി സി സി പ്രസിഡൻറും നേരിട്ടെത്തി. അതേ സമയം റവന്യൂ വകുപ്പ് ഭരിക്കുന്ന സി പി ഐ പരോക്ഷ പിന്തുണ മാത്രമാണ് സമരത്തിന് നൽകിയിട്ടുള്ളത്. അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്നാണ് സിപിഐ യുടെ നിലപാട്.
Mission in Munnar protest against displacement of farmers