മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് യുവാവിന്‍റെ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഈ മാസം നാലിന് മരിച്ച മലപ്പുറം പനംപ്ലാവ് സ്വദേശി തോമസിന്‍റെ മൃതദേഹമാണ് നാളെ രാവിലെ 11ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുക. സുഹൃത്തുക്കളുമായുണ്ടായ അടിപിടിയെത്തുടര്‍ന്നാണ് മരണം എന്നാണ് പരാതി.
മലപ്പുറം കോഴിക്കോട് അതിര്‍ത്തി പ്രദേശയമായ പനംപ്ലാവിലെ ലോറി ഡ്രൈവറായ 36കാരന്‍ തോമസിന്‍റെ മരണത്തിലാണ് കുടുംബം സംശയമുന്നയിക്കുന്നത്. തോമസ് ശരീരവേദനയത്തെതുടര്‍ന്ന് ചികില്‍സതേടിയപ്പോളെടുത്ത എക്സ് റേയില്‍ തോളെല്ലില്‍ പൊട്ടല്‍ കണ്ടെത്തിയിരുന്നു. അസ്തിവിഭാഗം ഡോക്ടറെകാണാനിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ പനപ്ലാവ് സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. പിന്നീടാണ് തോമസും നാല് സുഹൃത്തുക്കളും തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി കുടുംബം അറിയുന്നത്.
സംശയം ബലപ്പെട്ടതോടെ കുടുംബം അരീക്കോട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായത്. നിജസ്ഥിതി അറിയാനുള്ള ആകാംക്ഷയിലാണ് നാട്ടുകാരും.
Mystery in death post mortem was conducted Kasargod