കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് ശക്തമായ എറണാകുളം ജില്ലയില്‍ ബെന്നി ബെഹ്നാന്‍ എം.പിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. ആലുവയില്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി ബെഹ്നാന് പുറമെ കെ. ബാബു, എം.ഒ ജോണ്‍, കെ.പി ധനപാലന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരടക്കം പങ്കെടുത്തു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ നേതൃത്വത്തെ അറിയിക്കാനാണ് യോഗം ചേര്‍ന്നതെന്നാണ് ബെന്നി ബെഹ്നാന്‍ എം.പിയുടെ വിശദീകരണം
എ ഗ്രൂപ്പിന്റെ കൈവശമിരുന്ന കമ്മറ്റികള്‍ പലതും കെ. സുധാകരന്‍– വിഡി സതീശന്‍ കൂട്ടുകെട്ട് തട്ടിയെടുത്തതാണ് പെട്ടെന്നുള്ള ഗ്രൂപ്പ് ശ്കതിപ്പെടലിന് കാരണം. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് എറണാകുളം ജില്ലയില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ സംഘടിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷതിരഞ്ഞെടുപ്പ്, എ ഗ്രൂപ്പുകാരോടുള്ള അവഗണന എന്നിവയൊക്കെ ചര്‍ച്ചയായി. യോഗം ചേര്‍ന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്നാണ് നേതാക്കളുടെ പ്രതികരണം.
യോഗം രണ്ടുമണിക്കൂര്‍ നീണ്ടു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അനുകൂലികളെയും, രമേശ് ചെന്നിത്തല അനുകൂലികളെയും പിണക്കാതെ കെ. സുധാകരന്‍– വിഡി സതീശന്‍ കൂട്ടുകെട്ടിനെതിരെയാണ് ഗ്രൂപ്പ് നേതാക്കള്‍ ആക്ഷേപം ചൊരിയുന്നത്. ഡിസിസി സമവായ കമ്മറ്റിയുടെ തീരുമാനങ്ങളെ ലംഘിച്ചാണ് മണ്‍ഡലം പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തതെന്നും എ ഗ്രൂപ്പിന് ആക്ഷേപമുണ്ട്.
Congress A group meet at Aluva