യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിവാദത്തിന് പിന്നിൽ സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ താൽപര്യങ്ങളെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. വ്യാജ കാർഡുണ്ടാക്കിയെന്ന്  പറയപ്പെടുന്ന " ആപ്പി "നെക്കുറിച്ച് അറിയില്ലെന്ന് നിയുക്ത പ്രസി‍ന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ.  അതേ സമയം തിരഞ്ഞെടുപ്പിന്‍റെ ഭാഗമായ അഭിമുഖം ഡൽഹിയിൽ പൂർത്തിയായി.

 

നവകേരള സദസിനെക്കാൾ മുഖ്യമന്ത്രിക്ക് താൽപര്യം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലാണെന്ന് കെ സി വേണുഗോപാൽ പരിഹസിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണത്തെ അതേ നിലയിൽ നേരിടുമെന്ന് യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലാവരു. 

 

വ്യാജ ഐഡി ഉണ്ടാക്കിയെന്ന് പറയുന്ന ആപ്പിനെക്കുറിച്ച് അറിയില്ലെന്ന് നിയുക്ത പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ മനോരമ  ന്യൂസിനോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന അഭിമുഖത്തിൽ രാഹുലിനെ കൂടാതെ അബിൻ വർക്കി ,അരിത ബാബു എന്നിവരും പങ്കെടുത്തു. 

 

Rahul Mankoottathil on youth congress president election controversy