യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ  നടപടികൾ പൂർത്തിയായി. ദേശീയ നേത്യത്വം രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, അരിത ബാബു എന്നിവരുമായി അഭിമുഖം നടത്തി. വ്യാജ ഐ ഡി കാർഡ് ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ, ചുമതലപ്പെട്ടവർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സഹകരിക്കുമെന്ന് എ ഐ സി സി ജോയിൻ സെക്രട്ടറി കൃഷ്ണ അല്ലവരു പ്രതികരിച്ചു. പുതുനേതൃത്വം വരുന്നതിലെ അസ്വസ്ഥതയാണ് ബിജെപിക്കും സിപിഎമ്മിനും എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചടിച്ചു.

 

യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നടപടികൾ പൂർത്തിയായതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഐ വൈ സി  ആസ്ഥാനത്ത് എ ഐ സി സി ജോയിൻ സെക്രട്ടറി കൃഷ്ണ അല്ലവരു,ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് , കേരളത്തിൻറെ ചുമതലയുള്ള പുഷ്പലത എന്നിവർ വോട്ടിൽ മുന്നിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, അരിത ബാബു എന്നിവരെ കേട്ടു. വ്യാജ  ഐ ഡി ആരോപണത്തിൽ രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങളെ രാഷ്ട്രീയപരമായി നേരിടും എന്നും കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ സഹകരിക്കുമെന്നും കൃഷ്ണ അല്ലവരു.

 

 തിരഞ്ഞെടുപ്പിന്‍റെ  നിറം കെടുത്താനാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ശ്രമമെന്നും ആപ്പിനെ കുറിച്ച് അറിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുൽ ഗാന്ധി അടുത്തമാസം സംസ്ഥാനത്തെത്തുമ്പോൾ പുതിയ നേതൃത്വം ചുമതല ഏറ്റെടുക്കുകയും ആദ്യയോഗം ചേരുകയും ചെയ്യും