musafir-nellikuth-youth-congress

യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ചിലർ കൃത്രിമ മാർഗങ്ങളിലൂടെ സ്ഥാനാർഥികളായെന്ന് മഞ്ചേരി ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന മുഫസിർ നെല്ലിക്കുത്ത്. തെളിവുമായി മുഫസിർ കോടതിയെ സമീപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റിനടക്കം നോട്ടീസ് അയക്കാൻ മഞ്ചേരി മുൻസിഫ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

പ്രായം തിരുത്തുന്നതിന് വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതിന്‍റെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് സംഘടന തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനാർഥിയായി രണ്ടാം സ്ഥാനത്ത് എത്തിയ മുഫസിർ നെല്ലിക്കുത്ത് കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരേ വ്യക്തി ഒരേ സമയം രണ്ട് പദവികളിൽ നിന്ന് വിജയിച്ചത് ഓൺലൈനായി നടത്തിയ തിരഞ്ഞെടുപ്പിന്‍റെ പരാജയം എന്നാണ് ആക്ഷേപിക്കുന്നത്. ഓൺലൈനായി നടത്തിയ സംഘടന തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

 

1987 മെയ് 10ന് ശേഷം ജനിച്ചവർക്കേ ഈ സംഘടന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവസരമുണ്ടായിരുന്നുള്ളു. ഈ നിബന്ധന മറികടക്കാനാണ് തിരിച്ചറിയൽ കാർഡിൽ ക്രിത്രിമം കാട്ടിയത്. എതിർകക്ഷികളോട് ഡിസംബർ ഒന്നിന് കോടതിയിൽ ഹാജരാകാനാണ് നിർദേശം നൽകിയത്.

 

Youth Congress organizational elections should be cancelled; Candidate submitted petition in court.