kudumbashree

 ഇന്ത്യ രാജ്യാന്തര വ്യാപാര മേളയിൽ കുടുംബശ്രീ സ്റ്റാളിലും ഫുഡ് കോർട്ടിലും വന്‍ തിരക്ക്.  മലയാളികൾക്കൊപ്പം മറ്റു സംസ്ഥാനക്കാരും എത്തിയതോടെ ഫുഡ് കോർട്ടിലെ വിഭവങ്ങൾ അതിവേഗമാണ് തീരുന്നത്.

 

നാടൻ രുചിക്കൂട്ടുകളാണ് കുടുംബശ്രീ ഫുഡ് കോർട്ടിനെ ജനകീയമാക്കുന്നത്. ഫിഷ് കറി മീൽസിനാണ് ഡിമാന്റ് കൂടുതൽ. കപ്പ മീൻ കറി, ചെമ്മീൻ ബിരിയാണി, പഴം നിറച്ചത്,  വിവിധതരം പായസങ്ങൾ തുടങ്ങി മലയാളികളുടെ പ്രിയ വിഭവങ്ങള്‍ എല്ലാമുണ്ട്.   വെളിച്ചെണ്ണയും, വാഴ്യ്ക്ക ചിപ്സും, കപ്പ ചിപ്സും  മസാലക്കൂട്ടുകളും   സുഗന്ധ വ്യഞ്ജനങ്ങളും വാങ്ങാനും തിരക്കേറെ. എട്ട് ദിവസം കൊണ്ട് പത്തൊമ്പത് ലക്ഷം രൂപയുടെ വില്പനയാണ് സ്റ്റാളുകളിലും  ഫുഡ് കോർട്ടിലുമായി നടന്നത്  ഒമ്പത് വാണിജ്യ സ്റ്റാളുകളും ഒരു തീം സ്റ്റാളുമാണ് പ്രഗതി മൈതാനില്‍ നടക്കുന്ന മേളയില്‍ കുടുംബശ്രീക്ക് ഉള്ളത്.                                   

crowd at Kudumbashree stall and food court at India international trade fair