വയറ് വേദനയുമായി ചികിത്സയ്ക്കെത്തിയ അറുപത്കാരിയുടെ അണ്ഡാശയത്തില്‍ കണ്ടെത്തിയത് ഏഴ് കിലോ ഭാരമുള്ള മുഴ. കൊച്ചി ലേക്്ഷോര്‍ ആശുപത്രിയില്‍ നടത്തിയ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് അടൂര്‍ സ്വദേശിനി സജീറ ബീവിയുടെ അണ്ഡാശയ മുഴ നീക്കം ചെയ്തത്. ശരീരത്തിനുള്ളില്‍ ഇത്ര വലിയ മുഴയുണ്ടെന്ന് അറിയാതെയായിരുന്നു ഇക്കാലമത്രയും സജീറയുടെ ജീവിതം
ഒക്ടോബര്‍ ആദ്യ വാരമാണ് അസഹനീയ വയറുവേദനയും ഒപ്പം ഛര്‍ദിയുമായി സജീറ ബീവി ലേക് ഷോര്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സതേടുന്നത്. മരുന്ന് നല്‍കിയിട്ടും വേദന കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് അണ്ഡാശയത്തില്‍ ഒരു ഫുട്്ബോളിനോളം വലുപ്പമുള്ള മുഴ കണ്ടെത്തിയത്. മുഴയുടെ വലിപ്പ കൂടുതല്‍ കൊണ്ട് തന്നെ വയറ് തുറന്നുള്ള ശസ്ത്രക്രിയയും വേണ്ടി വന്നു. അണ്ഡാശയത്തില്‍ ഇത്ര വലിയ മുഴ കണ്ടെത്തുന്നത് അത്യപൂര്‍വമാണ്.
വയറിനകത്ത് ഒരു ഫുട്ബോളിനോളം വലുപ്പമുള്ള മുഴയുണ്ടായിരുന്നപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു സജീറയ്ക്ക്. അറുപത് പിന്നിട്ടെങ്കിലും ഹോം നഴ്സായി ജോലി ചെയ്യുകയാണ് സജീറ. മുഴ നീക്കം ചെയ്തതിനൊപ്പം മറ്റ് സങ്കീര്‍ണതകളില്ലാതാക്കാന്‍ സജീറ ബീവിയുടെ അണ്ഡാശയവും, ഗര്‍ഭപാത്രവും നീക്കം ചെയ്തു. അതിനാല്‍ തന്നെ മൂന്ന് മാസത്തെ കര്‍ശന വിശ്രമത്തിനും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Seven pound tumor in the ovary