Vayasinazhaku

വയസിനെ ആഘോഷമാക്കിയ മനോരമ ന്യൂസ്  വയസിനഴക് ക്യാംപെയ്ന് സമാപനം. ഒരുമാസം നീണ്ട പരിപാടിയില്‍ തിരഞ്ഞെടുത്ത പത്തുപേരെ ചടങ്ങില്‍ ആദരിച്ചു. മന്ത്രി സജി ചെറിയാൻ, നടൻ വിജയരാഘവൻ, മലബാർ  ഗ്രൂപ്പ്‌ ചെയർമാൻ എം.പി അഹമ്മദ് എന്നിവരും ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുത്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി.

പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്ന് തെളിയിച്ച പത്തുപേര്‍. പിന്നിട്ട വഴികളിലെ കഠിനതകളെ കരുത്താക്കിയവര്‍.പുതുതലമുറയെ പ്രചോദിപ്പിക്കുന്നവര്‍ .വയസ്സിനെ അഴകും അഭിമാനവുമാക്കിയവര്‍.  വയസ്സിനഴക് ശില്‍പ്പവും 25000രൂപയുെട ഗിഫ്റ്റ് വൗച്ചറും നല്‍കി ഫിനാലെ വേദിയില്‍ ആദരം. പറയാന്‍ ഏറെയുണ്ടായിരുന്നു അവര്‍ക്ക്

മുതിർന്നവരോടുള്ള കരുതലിന്റെ മികച്ച മാതൃകയാണ് മനോരമ ന്യൂസ് വയസിനഴക് പരിപാടിയെന്നു മന്ത്രി സജി ചെറിയാൻ പ്രായം മറന്ന പ്രതിഭകള്‍ തനിക്കും പ്രചോദനമെന്ന് നടന്‍ വിജയരാഘവന്‍. ഒരു വഴിയടയുമ്പോള്‍ മറ്റൊരു വഴി തുറക്കുമെന്ന് വിശ്വസിച്ച കോട്ടയത്തെ കൗസല്യാമ്മക്ക് മുന്നില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയർമാൻ എം.പി അഹമ്മദ് തുറന്നിട്ടത് ഒരു വീടിന്‍റെ വാതിലായിരുന്നു വയസ്സിനഴക് വേദിയുടെ ആദരം ഊര്‍ജമാക്കി അവര്‍ ഇനിയും മുന്നോട്ട്. ഒരുപാട് പഠിക്കാനും പ്രവര്‍ത്തിക്കാനു

 End of the Vayassinazhaku campaign