കൊല്ലം പുനലൂരിലെ തൂക്കുപാലത്തിലും വലിയപാലത്തിലും മരങ്ങള്‍ വളരുന്നത് പാലങ്ങളെ അപകടാവസ്ഥയിലാക്കുന്നു. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കിയാണ് തൂക്കുപാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയത്. ഏഴ് വർഷം മുമ്പാണ് വലിയപാലം ബലപ്പെടുത്തിയത്.
മാസങ്ങൾക്ക് മുമ്പാണ് തൂക്കുപാലം നവീകരിച്ച് തുറന്ന് നൽകിയത്. പാലത്തിന്റെ പലഭാഗങ്ങളിലും ആല്‍മരങ്ങള്‍ വളരുന്നത് പാലത്തിന് അപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തിടെ നവീകരിച്ചപ്പോള്‍ മരങ്ങളൊക്കെ എടുത്തുകളഞ്ഞെങ്കിലും ഇപ്പോള് വീണ്ടും പഴയപോലെയായി. നാല്‍പത്തിയഞ്ചുവര്‍ഷം പഴക്കമുളള വലിയപാലത്തിലും സമാനമായ സ്ഥിതിയാണ്്. കോണ്‍ക്രീറ്റുകള്‍ ഇളകി, പാലത്തിനോട് ചേര്‍ന്നുളള കരിങ്കല്‍കെട്ടുകള്‍ക്ക് ദോഷകരമാകുമെന്നതിനാല്‍ തുടക്കത്തിലേ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരും പറയുന്നത്.
ഏഴ് വർഷം മുമ്പ് ജാക്കറ്റിങ് എന്ന സാങ്കേതിക വിദ്യയിലൂടെ വലിയപാലത്തിന്റെ തൂണുകളും ഗർഡറുകളും ബലപ്പെടുത്തിയതാണ്. മരങ്ങള്‍ വലിയരീതിയില്‍ വളര്‍ന്നാല്‍ പാലത്തിന് ബലക്ഷയം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയാമെങ്കിലും നടപടി വൈകുകയാണ്.
Trees growing on the punalur bridge