കേള്‍വിശക്തിയില്ലാത്തവരെയും കലാസ്വാദനത്തിന്റെ ലോകത്തെത്തിക്കാന്‍ വേറിട്ട പരീക്ഷണവുമായി പ്രസ്ത നര്‍ത്തകി മേതില്‍ ദേവിക. ക്രോസ് ഓവര്‍ എന്നപേരില്‍ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം മോഹന്‍ലാലും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് പുറത്തിറക്കി. 

മേതില്‍ ദേവികയുടെ പുതിയ പരീക്ഷണമാണ് ക്രോസ് ഓവര്‍. സാധാരണ നൃത്തമുദ്രകളെക്കാള്‍ കൂടുതല്‍ ആംഗികാഭിനയത്തിന് പ്രാധാന്യം നല്‍കിയാണ് മോഹിനിയാട്ടം ഡോക്യുമെന്ററി ചിട്ടപ്പെടുത്തിയത്

 

നൃത്തത്തില്‍ നിരവധി പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ മേതില്‍ ദേവിക നാട്യമുദ്രകളുടെ സംവേദനക്ഷമതയുടെ പുതിയ തലമാണ് കാട്ടിത്തരുന്നു.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സില്‍  ആട്സ് ഇന്റഗ്രേറ്റഡ് അഡ്വാന്‍സ് സയന്‍സ് പ്രോജക്ടില്‍ സീനിയര്‍ റിസര്‍ച്ച് അസോഷ്യേറ്റായി പ്രവര്‍ത്തിച്ച മേതില്‍ ദേവിക ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ട്രല്‍ ഫെലോയായി പ്രവര്‍ത്തികയാണ് .