kollsm

കൊല്ലത്ത് ഇന്നും നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംഘടനകളുടെ പ്രതിഷേധം. ചിന്നക്കടയിൽ  കരിങ്കെടി കാട്ടാനത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തടയാനെത്തിയ ഡിവൈഎഫ് ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. 

ചിന്നക്കടയിൽ ബിഷപ് ജറോം നഗറിന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ സംഘടിച്ചു നിന്നത്. 

പ്രവർത്തകർ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയതോടെ വടികളുമായി ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി. പൊലീസ് സാന്നിധ്യത്തിൽ ഇരുവിഭാഗം പ്രവർത്തകരും തമ്മിലടിച്ചു. യൂത്ത് കോൺഗ്രസുകാർ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. കരുനാഗപ്പള്ളിയിൽ  പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് - കെഎസ് യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. നഗരത്തിൽ പ്രതിഷേധ  പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ചവറ ശക്തികുളങ്ങരയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കറുത്ത വസ്ത്രം അണിഞ്ഞാണ് മഹിളാ കോൺഗ്രസുകാർ കരിങ്കൊടി കാട്ടാനെത്തിയത്.

sfi dyfi workers attacked youth congress workers in Kollam