പാലക്കാട് ധോണിയിലെ പുലിപ്പേടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്നും വനംവകുപ്പ് പിന്‍വാങ്ങി. പുലിയെത്താന്‍ ഒരു സാധ്യതയുമില്ലാത്ത സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കെണി കഴിഞ്ഞദിവസം രാത്രിയില്‍ വനംവകുപ്പ് തിരികെയെടുത്തു. അതേസമയം നായയെ പിടികൂടിയ സ്ഥലത്ത് ഇന്നലെ വീണ്ടും പുലിയെത്തിയെന്ന് നാട്ടുകാര്‍. പുലിയെത്തുന്ന സ്ഥലത്ത് കെണിയൊരുക്കാന്‍ ഇപ്പോഴും തയ്യാറാവാത്ത വനംവകുപ്പിന്റെ വിചിത്ര നടപടിയില്‍ കര്‍ഷകരും ആശങ്കയിലാണ്.
Palakkad dhoni tiger fear