TAGS

എംവിഡിക്കെതിരെ റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷ്. അവര്‍ക്ക് ശത്രുതയൊന്നുമല്ല, വിവരമില്ലായ്മയ്ക്ക് മരുന്ന് ഒന്നുമില്ലല്ലോ. ഇനിയുള്ള ദിവസങ്ങളില്‍ കോടതിയിലെ കാര്യങ്ങളില്‍ അവര്‍ക്ക് അത് മനസിലായിക്കോളും. അവര്‍ ഒരുതവണ കൂടി ചെക്ക് റിപ്പോര്‍ട്ട് എഴുതുക എന്നത് എന്‍റെ ആഗ്രഹമാണ്. ബുക്കിങ് എടുത്ത് തന്നെയാണ് സര്‍വീസ് നടത്തുന്നത്. അവര്‍ക്ക് വേറൊന്നും പറയാന്‍ അറിയില്ലാത്തതിനാലാണെന്നും  ഗിരീഷ് പറഞ്ഞു. റോബിന്‍ ബസ് വീണ്ടും തടയുമോയെന്ന ചോദ്യത്തിനായിരുന്നു മറുപടി. 

 

ഒരു മാസത്തിനുശേഷം സര്‍വീസ് തുടങ്ങിയ റോബിന്‍ ബസ് കോയമ്പത്തൂരേക്കുള്ള യാത്ര തുടരുകയാണ്.‌  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നിടത്ത് ബസ് തടഞ്ഞെങ്കിലും കടുത്ത നടപടി ഉണ്ടായില്ല. പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ടയുടന്‍ മൈലപ്രയിലാണ് ആദ്യം തടഞ്ഞത്. തൊടുപുഴയ്ക്കുസമീപം ആനിക്കാടാണ് രണ്ടാമത് തടഞ്ഞത്. വാളയാറില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധിച്ചു.  പരിശോധനകള്‍ക്കുശേഷം യാത്ര തുടരാന്‍ അനുവദിച്ചു. ഗതാഗത മന്ത്രി മാറിയ സാഹചര്യത്തില്‍ അനൂകൂല നടപടി പ്രതീക്ഷിക്കുന്നതായി റോബിന്‍ ബസ് മാനേജര്‍  പറഞ്ഞു.

 

നേരത്തെ പെര്‍മിറ്റ് ലംഘനം ആരോപിച്ച് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിട്ടുനല്‍കിയത്.