തൃശൂര്‍ പുലക്കാട്ടുകര പുഴയിലെ മദ്യപാനം ചോദ്യം ചെയ്തതിന് അക്രമി സംഘത്തിന്‍റെ മര്‍ദനം. പുതുക്കാട്ടുകര സ്വദേശി ബിനുവിനെ തേടിയെത്തിയ അക്രമികള്‍ അയല്‍വാസിയായ രമേശിന്റെ തലയില്‍ ബിയര്‍കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. മര്‍ദനത്തിനു ശേഷം ആളുമാറിയെന്ന് മനസിലാക്കുകയും ക്ഷമ പറഞ്ഞതിനുശേഷം ബിനുവിന്‍റെ വീട്ടിലേക്ക് ഓടി കയറുകയുമായിരുന്നു. പിന്നാലെ ബിനുവിനെയും കുട്ടികളെയും ആക്രമിക്കുകയായിരുന്നു.
കയ്യില്‍ എന്തൊക്കെയോ ആയുധങ്ങള്‍ ഉണ്ടായിരുന്നു.വീട്ടിലേക്ക് ഓടിവന്നു അടിച്ചതുമാത്രമേ ഓര്‍മയുളളൂ. ബിയര്‍ കുപ്പി കൊണ്ട് തലയിലും അടികിട്ടി. ദേഹത്ത് ഒരു ചവിട്ടും കിട്ടി. മനോവിഭ്രാന്തിയുള്ളവരെ പോലെയാണ് പെരുമാറിയത്. എന്തു ലഹരിയാണ് ഉപയോഗിച്ചതെന്നുപോലും അറിയില്ല എന്നും ബിയര്‍കുപ്പി കൊണ്ട് മര്‍ദനമേറ്റ രമേശ് പറഞ്ഞു.
അമ്മയും പരിസരത്തെ ചേച്ചിമാരും ചേര്‍ന്നു പിടിച്ചുമാറ്റാന്‍ നോക്കിയപ്പോള്‍ അവരെയും മര്‍ദിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. സത്യത്തില്‍ എന്തിനാണ് തല്ലിയതെന്നു പോലും എനിക്കറിയില്ല. ആളുമാറി എന്നു മനസിലായപ്പോള്‍ സോറി പറഞ്ഞു എന്ന് വീട്ടുകാര്‍ പറയുന്നു, അതുപോലും എനിക്ക് ഓര്‍മയില്ല. പത്തിരുപത് പിള്ളേര്‍ ഉണ്ടായിരുന്നു. അലറി ഓടിവരികയായിരുന്നു എന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
വടിയും വാളും കത്തിയുമെല്ലാം കയ്യിലുണ്ടായിരുന്നു. കയ്യില്‍ കമ്പി ഇട്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടാകുന്നത്. തലയില്‍ ഏറ്റ അടിയുടെ ആഘാതത്തില്‍ ഭക്ഷണം പോലും കഴിക്കാന്‍ പറ്റണില്ലെന്ന് രമേശിന്‍റെ അമ്മ പറഞ്ഞു. സംഭവത്തില്‍ ബിനുവിനും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.