league

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാതെ മുസ്ലീംലീഗ്. പാണക്കാട് ചേർന്ന ദേശീയ നേതൃയോഗത്തിലാണ് കോൺഗ്രസ് ആലോചിച്ച് സ്വതന്ത്ര നിലപാട് എടുക്കട്ടെ എന്ന് ലീഗ് തീരുമാനമെടുത്തത്. 

വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അജണ്ടയാണ് ബിജെപി നടപ്പാക്കുന്നത് എന്ന് ഓരോ പാർട്ടിയും സ്വയം മനസിലാക്കണമെന്ന മുന്നറിയിപ്പോട് കൂടിയാണ് കോൺഗ്രസ് നേതൃത്വം ആലോചിച്ച് തീരുമാനിക്കട്ടെ എന്ന അഭിപ്രായത്തിലേക്ക് ലീഗ് എത്തിയത്. 

സമസ്തയടക്കം  ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കണം എന്നാവശ്യപ്പെടുബോൾ ലീഗു കൂടി ഇതേ ആവശ്യം ആവർത്തിച്ചാൽ കേരളത്തിൽ അത് യുഡിഎഫിനേയും കോൺഗ്രസിനേയും വലിയ സമ്മർദ്ദത്തിലാക്കും. ബിജെപിയുടെ കെണിയിൽ വീണാൽ അത് ഉത്തരേന്ത്യയിൽ കോൺഗ്രസിനെ കൂടുതൽ കെണിയിലാക്കുമെന്നും ലീഗ് തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം ആലോചിച്ച് സ്വതന്ത്രതീരുമാനം എടുക്കട്ടെ എന്ന നിലപാടിലേക്ക് ലീഗ് മാറിയത്. ലീഗിൻ്റെ നിലപാട് കോൺഗ്രസിന് ആശ്വാസമായതിനെപ്പം വിശദമായി ആലോചിച്ച് തീരുമാനം എടുക്കാനുള്ള സാവകാശം കൂടി നൽകുന്നുണ്ട്.

league decided to let the congress think and take an independent stand