കോട്ടയത്ത് ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പൊട്ടിച്ച് ഓടിയ യുവാവിനെ പിടികൂടി. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷമാണ് പ്രതി ഓടിയത്.റെയില്‍വേ സ്റ്റേഷനിലും പരിസരത്തുമുള്ള സിസിടിവികള്‍ അരിച്ചു പെറുക്കിയ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു
അസം സ്വദേശിയായ അബ്‌ദുൾ ഹുസൈൻ ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അസം സ്വദേശി യുവതിയുടെ മാല പൊട്ടിച്ചോടിയത്.തൃശൂരിൽ നിന്നും ചെങ്ങന്നൂരിലേക്ക് കൊല്ലം സ്പെഷ്യൽ ട്രയിനിൽ യാത്ര ചെയ്ത യുവതിയുടെ 4 പവന്റെ സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്.ട്രെയിനിന് സമീപം നിന്ന യുവാവ് വണ്ടി ഓടി തുടങ്ങിയതോടെ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം അമൃത എക്സ്പ്രസിൽ കയറിയ പ്രതി ഉറങ്ങികിടന്ന മറ്റൊരു യുവതിയുടെ ഫോൺ അടങ്ങിയ ബാഗും മോഷ്ടിച്ചു.സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച റെയിൽവേ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികുടുങ്ങി.ഒരു വർഷമായി കാഞ്ഞിരപ്പള്ളിയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.