Demises-2023

ഉമ്മന്‍ ചാണ്ടി  ( 1943 ഒക്ടോബർ 31– ജൂലൈ 18, 2023 )

oommen-chandy-05

 

2023 കടന്നുപോകുന്നത് ചില നഷ്ടങ്ങളുടെ കണക്കുകള്‍ കൂടി എഴുതിക്കൂട്ടിയാണ്. അതില്‍ നെഞ്ചുലച്ച വിയോഗ വാര്‍ത്തയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. അര്‍ബുദത്തിന് ചികില്‍സയിലിരിക്കെ 2023 ജൂലൈ 18ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75–ാം വയസിലായിരുന്നു ആ വിയോഗം. 53 വര്‍ഷത്തെ പകരം വെയ്ക്കാനില്ലാത്ത ജനബന്ധം. അങ്ങേയറ്റം ദയാശൂന്യമായി വേട്ടയാടപ്പെട്ടിട്ടും അദ്ദേഹം ക്ഷോഭിച്ചില്ല, പരിഭവിച്ചില്ല. ജനസേവനത്തിനായി ഒരുമനുഷ്യായുസ്സ് മുഴുവനും മാറ്റിവച്ചു. രാഷ്ട്രീയത്തിനപ്പുറം സാധാരണ ജനങ്ങളുടെ ഹൃദയത്തില്‍ ഇരിപ്പുറപ്പിച്ചു. അരനൂറ്റാണ്ടിലേറെ നിയമാസഭാംഗമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമാസഭാ സാമാജികമായിരുന്നതിന്‍റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തവണയാണ് നിയമസഭയിലെത്തിയത്. 7 വര്‍ഷം കേരള മുഖ്യമന്ത്രി സ്ഥാനത്തിനും ഉമ്മന്‍ചാണ്ടി എന്നായിരുന്നു പേര്.  ഹൃദയത്തിലേറ്റു വാങ്ങിയാണ് കേരളം അദ്ദേഹത്തെ യാത്രയാക്കിയത്. ഇന്നോളം ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത അവിശ്വാസിനീയമായ യാത്രയപ്പ്. ജനനായകനെ അവസാനമായൊരു നോക്ക് കാണാന്‍ വഴിയോരങ്ങളില്‍ ആള്‍ക്കടലിരമ്പി. കാത്തുനില്‍പ്പിന്‍റെ കണ്ണീര്‍ പകലും പാതിരാവും കടന്ന്  മണിക്കൂറുകള്‍ നീണ്ടു നിന്ന വിലാപ യാത്ര കോട്ടത്തെ പുതുപ്പള്ളി പള്ളിയിലെ പ്രത്യേകം തയാറാക്കിയ കല്ലറയിലേക്ക്. മരണശേഷവും സ്നേഹ നൊമ്പരകുറിപ്പുകളുമായി കല്ലറയിലേക്ക് ജനം ഒഴുകി. മരണശേഷവും ആ മനുഷ്യനങ്ങിനെ സ്നേഹം ഏറ്റുവാങ്ങിക്കേണ്ടേ ഇരുന്നു. മരണമില്ലാത്തൊരു നേതാവായി. ‌

kanam-rajendran-1

 

കാനം രാജേന്ദ്രന്‍ (10 നവംബര്‍ 1950 – 8 ഡിസംബര്‍ 2023)

innocent

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരളക്കരയുടെ ഹൃദയത്തില്‍ കനമുള്ളൊരു ഓര്‍മയായി മാറി. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളിലൂടെയും കരുത്തുറ്റ തീരുമാനങ്ങളിലൂടെയുമാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ കാനം ഇടംനേടിയത്.  കോട്ടയത്തെ കാനം എന്ന കൊച്ചു ദേശത്തെ തന്‍റെ പേരിനോട് ചേര്‍ത്തുവച്ച സഖാവ്.  പ്രമേഹ രോഗബാധിതനായി കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ചികില്‍സയ്ക്കായി അവധിയപേക്ഷ നല്‍കി. എന്നാല്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചത് 2023 ഡിസംബര്‍ പത്തിന്. 73–ാം വയസില്‍ അരനൂറ്റാണ്ടിലേറെ കയ്യിലേന്തിയ ചെങ്കൊടി പുതച്ച് കാനം യാത്രയായി.

 ഇന്നസെന്‍റ്  (1948 ഫെബ്രുവരി 28– മാർച്ച് 26, 2023)

mamukkoya

 

ഈ വർഷം മലയാളികളെ ഏറ്റവും അധികം സങ്കടപ്പെടുത്തിയ വിയോഗങ്ങളിൽ ഒന്ന് ഇന്നസെന്‍റ് എന്ന മലയാള സിനിമയിലെ അതികയാന്‍റേതാണ്. അൻപതു വർഷം കൊണ്ട് തിരശീലയിൽ അദ്ദേഹം പകർന്നടാത്ത വേഷങ്ങളില്ല. അഭിനയതിനപ്പുറം  എഴുതിയും, സംഗീതം ആലപിച്ചും ഇന്നസെന്‍റ് സിനിമയുടെ ജീവനാഡിയായി. ഒന്നാലോചിച്ചാൽ ഇന്നസെന്‍റ് എന്നാൽ അടിമുടി സിനിമ തന്നെയായിരുന്നു.  ക്യാൻസർ സമ്മാനിച്ച വേദനകളെ ചിരിച്ചും ചിരിപ്പിച്ചും നേരിട്ട ആ കാലത്തെ അടയാളപ്പെടുത്താൻ ചിരിക്കു പിന്നിലെന്ന പുസ്തകവും എഴുതി അദ്ദേഹം. താരസംഘടനയായ അമ്മയെ കാലങ്ങളോളം നയിച്ചു.  ചാലക്കുടി മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയായും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു. മരണത്തിനൊരിക്കലും ഇന്നസെന്‍റ് എന്ന ചിരിക്കാലത്തെ മലയാളികളുടെ ഉള്ളിൽ നിന്ന് അടർത്തിമാറ്റാനാവില്ല. മത്തായി ചേട്ടനായും, പോഞ്ഞിക്കരയായും, ഡോക്ടർ പശുപതിയായുമൊക്കെ ഇന്നസെന്റ് ഇനിയും മലയാളികളുടെ ഉള്ളിൽ ജീവിക്കും.

 മാമുക്കോയ (5 ജൂലൈ 1946 – 2023 ഏപ്രിൽ 26)

 

siddique-hospital

ഈ കൊല്ലം മലയാള സിനിമയ്ക്കുണ്ടായ മറ്റൊരു വലിയ നഷ്ടമാണ് നടൻ മാമുക്കോയയുടെ മരണം. നാല് പതിറ്റാണ്ടോളം മലയാള സിനിമയെന്നാൽ മാമുക്കോയ എന്ന് കൂടി ആയിരുന്നു. കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രയെറേ മലയാളികളുടെ ഉള്ളിൽ പതിപ്പിച്ച മറ്റൊരു വ്യക്തി ഉണ്ടാകില്ല. തിരശ്ശിലയ്ക്കപ്പുറം നിലപാടുകളിലൂന്നി അദ്ദേഹം സ്വന്തം രാഷ്ട്രീയം പറഞ്ഞിരുന്നു. സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളിലുടെ മലയാളികൾക്ക് നാട്ടിലെവിടെയും കാണുന്ന സ്വന്തം നാട്ടുകാരനായി മാമുക്കോയ മാറി. ചിരിച്ചും ചിരിപ്പിച്ചും സ്നേഹിച്ചും വിടപറഞ്ഞൊഴിഞ്ഞത് മാമുക്കോയ എന്ന കാലഘട്ടമാണ്. മലയാള സിനിമയിൽ ഇനിയൊരിക്കലും മറ്റൊരു മാമുക്കോയ ഉണ്ടാകില്ല. കാലചക്രം എത്ര മുന്നോട്ടുരുണ്ടാലും അദ്ദേഹം ഒഴിവാക്കിപ്പോയ ഇരിപ്പിടം ശൂന്യമായിരിക്കും.

കെ ജി ജോര്‍ജ് ( 24 മെയ് 1946– 24 സെപ്റ്റംബര്‍ 2023 )

ms-swaminathan-2

സ്വപ്നാടനത്തിലൂടെയും യവനികയിലൂടെയും മലയാള സിനിമയ്ക്ക് നവഭാവുകത്വം സമ്മാനിച്ച സംവിധായകന്‍ കെജി ജോര്‍ജും 2023ന്‍റെ തീരാനഷ്ടമായി. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമകളുടെ സംവിധായകനായാണ് അദ്ദേഹം അറിയപ്പെട്ടത്. പൊതുബോധങ്ങളെ തച്ചുടച്ച് പുതിയ കാലഘട്ടത്തിന്‍റെ വഴിയിലേക്ക് സിനിമയെ ഗതിമാറ്റിവിടാന്‍ ആ അതുല്ല്യ പ്രതിഭയ്ക്കായി. പക്ഷാഘതത്തെ തുടര്‍ന്ന് വകിടപ്പിലായിരുന്ന അദ്ദേഹം സെപ്റ്റംബര്‍ 24 ന് വിടവാങ്ങി. അങ്ങിനെ കാലയവനികയില്‍ ആ സ്വപ്നാടനവും പൂര്‍ത്തിയായി.

 

സിദ്ദീഖ്  ( 1 ഓഗസ്റ്റ് 1960 - 8 ഓഗസ്റ്റ് 2023)

 

Vakkom-Purushothaman

മലയാള സിനിമയുടെ ചിരിക്കൂട്ട് സിദ്ദീഖിന്‍റെ വിയോഗവും 2023ന്‍റെ തീരാനഷ്ടങ്ങളിലൊന്നായി. മിമിക്രി വേദികളില്‍ നിന്നുമെത്തി മലയാള സിനിമയുടെ തലവര മാറ്റിയവരില്‍ ആദ്യ സ്ഥാനത്തുണ്ടാകും സംവിധായന്‍ സിദ്ദീഖ് എന്ന പേര്. ചെയ്തുവച്ച സിനിമകളൊക്കെയും പൊട്ടിച്ചിരിപ്പിച്ചും മെല്ലെ ചിന്തിപ്പിച്ചും കാലത്തെയും അതിജീവിക്കുന്നവയായി. സിദ്ദീഖ്–ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളോരോന്നും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവുന്നതല്ല. പ്രിയ സുഹൃത്തിന്‍റെ നഷ്ടത്തില്‍ വിങ്ങിപ്പൊട്ടുന്ന ലാലിനെയുും മലയാളികള്‍ അന്ന് ചേര്‍ത്തുപിടിച്ചു. കരൾ രോഗത്തിന് ചികിത്സയിലിരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് 2023 ഓഗസ്റ്റ് എട്ടിന് രാത്രി 9 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളികളെ മതിമറന്ന് ചിരിക്കാന്‍ പഠിപ്പിച്ച സിനിമകളുടെ ഉടയോന്‍ മലാളികളുടെ മനസില്‍ ഒരു നെരിപ്പോട് ബാക്കിയാക്കി യാത്രയായി.

 

Anathalavattom-Anandhan

 എംഎസ് സ്വാമിനാഥന്‍ (7 ആഗസ്ത് 1925 – 28 സെപ്തംബർ 2023)

 

subbalakshmi-03

രാജ്യത്തിന്‍റെ ഹരിത വിപ്ലവ നായകന്‍ എം.എസ് സ്വാമിനാഥനും 2023 യാത്രമൊഴിയേകി. രാജ്യത്തിന്‍റെ വിശപ്പുമാറ്റിയ കര്‍ഷകരുടെ കണ്ണീരിനും വിലയുണ്ടെന്ന് കലഹിച്ച മനുഷ്യന്‍. ചെന്നെയിലെ എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച അദ്ദേഹത്തിന്‍റെ ഭൗതീക ദേഹം ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് കര്‍ഷകരും വീട്ടമ്മമാരുമായിരുന്നു.  അതി സാധാരണക്കാരായ ഗ്രാമീണ കര്‍ഷകര്‍ക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട അയ്യ ആയിരുന്നു. ഉണ്ടചോറിന് നന്ദിയെന്ന പോലെ മങ്കൊമ്പിന്‍റെ സ്വന്തം സ്വാമിനാഥന് രാജ്യം ആദരവോടെ വിടനല്‍കി.

 

 ജസ്റ്റിസ് ഫാത്തിമ ബീമി  (30 ഏപ്രില്‍ 1927 - 23 നവംബര്‍ 2023 )

 

രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തില്‍ മുഴങ്ങിക്കേട്ട പെണ്‍സ്വരം. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി എന്ന നേട്ടം കേരളക്കരയിലെത്തിച്ച പെണ്‍പെരുമ. ചരിത്രത്തോടൊപ്പം സ്വയം ചരിത്രമായി മാറിയ വ്യക്തിത്വമായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീമിയുടേത്. സ്ത്രീശാക്തീകരണം സംസാരവിഷയം പോലുമല്ലാതിരുന്ന കാലത്താണവരുടെ കടന്നുവരവ്. ഓരോ പുതിയ വഴികളിലും ആത്മവിശ്വാസത്തോടെ നടന്നുകയറിയ അവര്‍ പലമേഖലയിലും ആദ്യത്തെയാള്‍ എന്ന നേട്ടവും സ്വന്തം പേരില്‍ കുറിച്ചു. 1950ല്‍ അണിഞ്ഞ വക്കീല്‍ കുപ്പായം. പിന്നീട് തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. സാമൂഹിക രംഗത്തും സിവില്‍സര്‍വീസിലും പകരം വയ്ക്കാനില്ലാത്ത സംഭാവനകള്‍ നല്‍കി. 2023 നവംബര്‍ 23ന് 96–ാം വയസില്‍ ജസ്റ്റിസ് ഫാത്തിമ ബീമി വിടവാങ്ങി.

 

 വക്കം പുരുഷോത്തമന്‍ (12 ഏപ്രിൽ 1928– 31 ജൂലൈ 2023)

 

പേരിനൊപ്പം ചേര്‍ത്ത് സ്വന്തം നാടിന് പെരുമയേകിയ വക്കം പുരുഷോത്തമനും 2023ന്‍റെ നഷ്ടങ്ങളുടെ പട്ടികയിലുണ്ട്. വക്കം കടന്നുപോയപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ  ഒരധ്യായം കൂടിയാണ് മറഞ്ഞത്. കേരള നിയമസഭയില്‍ ഏറ്റവുമധികം കാലം സ്പീക്കറായിരുന്നതിന്‍റെ നേട്ടവും അദ്ദേഹത്തിന് സ്വന്തം.  രാഷ്ട്രീയക്കാര്‍ 80 വയസില്‍ വിരമിക്കണമെന്ന് അദ്ദേഹം തന്‍റെ 78–ാം വയസില്‍ പ്രഖ്യാപിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ പതിയെ പിടിമുറുക്കി. ചികിത്സയിലിരിക്കെ 95-ാംമത്തെ വയസിൽ 2023 ജൂലൈ 31നാണ് മരണം.

 

ആനത്തലവട്ടം ആനന്ദന്‍  22 ഏപ്രില്‍ 1937 – 5 ഒക്ടോബര്‍ 2023)

 

കയര്‍ തൊഴിലാളിയായി തുടങ്ങിയ സമര പോരാട്ടങ്ങളിലൂടെ കേരള രാഷ്ടീയത്തിന്‍റെ നേതൃനിരയിലെത്തിയയാള്‍. തൊഴിലാളി സംഘടനകളുടെ ജീവനാഡിയായി മാറിയ നേതാവ്. കാൻസർ രോഗം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആനത്തലവട്ടം ആനന്ദന്‍ വിടവാങ്ങിയത്. 2023 ഒക്ടോബര്‍ 5ന് ആയിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

 

സുബ്ബലക്ഷ്മി (21 ഏപ്രില്‍ 1936– 30 നവംബര്‍ 2023)

 

മലയാള സിനിമകളുടെ മുത്തശ്ശി മുഖവും 2023ല്‍ മാഞ്ഞു. നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി 87–ാം വയസിലാണ് യാത്രയാകുന്നത്. കല്ല്യാണ രാമന്‍ എന്ന ഒറ്റ ചിത്രം മതിയാകും ആ ഐശ്വര്യം നിറഞ്ഞ അമ്മമുഖത്തെ മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുര്‍ന്ന് സുബ്ബലക്ഷ്മിയമ്മയും 2023ല്‍ അരങ്ങൊഴിഞ്ഞു.

 

സിനിമ രംഗത്ത് വേറെയും വലിയ നഷടങ്ങള്‍ക്ക് 2023 സാക്ഷ്യം വഹിച്ചു.  പ്രതിഭാധനരായ പല കാലാകാരന്‍മാരും അകാലത്തില്‍ പൊലിഞ്ഞ വര്‍ഷം. കോമഡി പരിപാടികളിലൂടെയെത്തി മലയാളി പ്രേകഷകരുടെ പ്രിയതാരമായി മാറിയ സുബി സുരേഷ് വൃക്കരോഗത്തെ തുടര്‍ന്ന് അകാലത്തില്‍ വിടവാങ്ങി. ചിരിത്താരം കൊല്ലം സുധിയുടെ അപകടമരണവും നമ്മുടെ ഉള്ളുലച്ചു. പൂജപ്പുര രവിയും ഹരീഷ് പോങ്ങനും അരങ്ങൊഴിഞ്ഞു. സിനിമ സീരിയല്‍ താരങ്ങളായിരുന്ന അപര്‍ണ നായരും രെഞ്ജുഷ മേനോനും സ്വയം ജീവനൊടുക്കി. കുണ്ടറ ജോണിയും കൈലാസ് നാഥും 2023ന്‍റെ ഓര്‍മചിത്രങ്ങളായി. അവസാന ചിത്രമായ കാതലിലും അഭിനയിച്ച് കലാഭവന്‍ ഹനീഫും യാത്രയായി. വിനോദ് തോമസിന്‍റെ മരണമായിരുന്നു മറ്റൊരു തീരാനഷ്ടം. മുന്‍പൊരിക്കല്‍ അഭിനിയിച്ച സിനിമയുടെ തിരക്കഥ പോലെ അപ്രതീക്ഷിതമായെത്തിയ അപകടം ആ കലാകരന്‍റെ ജീവനും അപഹരിച്ചു. പ്രതിഭാധനനായ നാടകകലാകാരന്‍ പ്രശാന്ത് നാരായണന്‍റെ മരണമാണ് കലാലോകത്തുനിന്ന് അവസാനമായി കേട്ടത്. അങ്ങിനെ ജീവിതത്തില്‍ നിന്നും തിരശീലയില്‍ നിന്നും അവരിറങ്ങിപ്പോയി. മലയാളികളുടെ മനസില്‍ ഒരുപിടി നല്ലോര്‍മകള്‍ മാത്രം അവശേഷിപ്പിച്ചു,

 

സമൂഹത്തിന്‍റെ പല തുറകളിലും വേര്‍പാടിന്‍റെ നോവും വേവും അനുഭവിപ്പിച്ച ആണ്ട് വിട പറയുകയാണ്. വരുംവര്‍ഷത്തെ ശുഭപ്രതീക്ഷയോടെ വരവേല്‍ക്കാം. വേദനകള്‍ അകന്നുനില്‍ക്കുന്ന വര്‍ഷമാകട്ടെ 2024.