കൊല്ലം ജില്ലയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കൊല്ലത്ത് കലോൽസവം തിമിർക്കുമ്പോൾ ക്ഷേത്ര വളപ്പും സജീവമാണ്. ക്ഷേത്രത്തോട് ചേർന്ന പരിപാടികൾ മാത്രമാണ് പതിമൂന്നാം നമ്പർ വേദിയിലുളളത്.
ആയിരം വർഷത്തിലധികം പഴക്കം ഉണ്ടെന്ന് പഴമക്കാർ പറയുന്നു. നറുവെണ്ണയേന്തിയ കൃഷ്ണ പ്രതിഷ്ഠ. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽ മരം . ചുറ്റും നിറയെ തൊട്ടിലുകൾ. പിടി മുറ്റാത്ത ആൽമരത്തിന് കീഴിലാണ് കലോൽസവ വേദി. അവിടെ ആയിരുന്നു ചെണ്ടമേളം , തായമ്പക മൽസരങ്ങൾ
കലാകാരൻമാർക്ക് തന്നെ ഒരു ഘട്ടത്തിൽ ക്ഷേത്രമെന്ന് തന്നെ തോന്നി എല്ലാമാസവും രോഹിണി നാളിൽ സന്താന ഗോപാലം കഥകളി. 18 പടിയോടെ ആനപ്പുറത്ത് ശാസ്താവ് എഴുന്നള്ളുന്ന വിഗ്രഹം. ശബരിമല പോലെ ഉൽസവം. തുടങ്ങി ഒട്ടേറെ ആചാരങ്ങളും നിറഞ്ഞ് സജീവമെന്ന് ഭക്തരും പറയുന്നു.
kollam ahramam sree krishna swami temple