savad-home-kannur-10
പ്രൊഫ.ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂർ ബേരത്തെ വാടക വീട്ടിൽ താമസിച്ചത് ഷാജഹാൻ എന്ന് പേരുമാറ്റി. ഒരു വർഷത്തിലധികമായി സവാദ് ബേരത്തെ വാടക വീട്ടിൽ താമസിച്ചത് കുടുംബവുമൊത്താണ്.ആരോടും സഹകരണമില്ലാതെ ആശാരിപ്പണി ചെയ്താണ് സവാദ് കഴിഞ്ഞിരുന്നതെന്നും ഇന്ന് രാവിലെയാണ് എൻ ഐ എ സംഘം സവാദിനെ അറസ്റ്റു ചെയ്ത് കൊണ്ടു പോയതെന്നും പ്രദേശവാസി മോഹനൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.