iritty-rank-list-controversy

TOPICS COVERED

സിപിഎം ഭരിക്കുന്ന കണ്ണൂർ ഇരിട്ടി നഗരസഭയിലെ അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ. സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളുമാണ് ആദ്യ റാങ്കുകളിൽ. അർഹതയുള്ളവരെ തഴഞ്ഞ് ഇഷ്ടക്കാരെ ഭരണസമിതി തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷ ആരോപണം.

 

ഇരിട്ടി നഗരസഭയിലെ അങ്കണവാടി വർക്കർ തസ്തികയിലേക്ക് 938 പേരെ അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണിത്. 70 പേരുടെ പട്ടികയിൽ ആദ്യ റാങ്കുകളിൽ എല്ലാം സിപിഎമ്മിന്റെ സ്വന്തക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒന്നാം റാങ്കിൽ നഗരസഭയിലെ സിഡിഎസ് ചെയർപേഴ്സൺ, രണ്ടാം റാങ്ക് നഗരസഭയിലെ സിപിഎം കൗൺസിലറുടെ ഭാര്യ, മൂന്നാമത് സിപിഎം അംഗത്തിന്റെ സഹോദരന്റെ ഭാര്യ, നാലാം റാങ്ക് ഡിവൈഎഫ്ഐ വനിത നേതാവ്, അഞ്ചാമതും സിപിഎം കൗൺസിലറുടെ ഭാര്യ, ആറാം റാങ്ക് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യ. ഇങ്ങനെ നീളുന്നു പട്ടിക. നഗരസഭാ വൈസ് ചെയർമാന്റെ മകളും ആദ്യ പതിനഞ്ച് റാങ്കിലുണ്ട്. മൂന്ന് വർഷം കാലാവധിയുള്ള പട്ടികയിൽ ഇഷ്ടക്കാർക്ക് നിയമനം നൽകാൻ വഴിവിട്ട നീക്കം നടന്നുവെന്നാണ് ആരോപണം. 

 ഉദ്യോഗസ്ഥരെ  ഉപയോഗിച്ച് നിയമനം അട്ടിമറിച്ചെന്നാണ് പരാതി. എന്നാൽ ആരോപണങ്ങൾ നഗരസഭ ഭരണസമിതി തള്ളി. സുതാര്യമായാണ് അഭിമുഖം നടത്തിയതെന്നും പട്ടി പ്രസിദ്ധീകരിച്ചതുമെന്നാണ് മറുപടി. അതേസമയം റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നഗരസഭയിലേക്ക് മാർച്ച് നടത്തി.

ENGLISH SUMMARY: