tribefishing

പുഴയില്‍ നിന്നുളള മീന്‍പിടിത്തം മലപ്പുറം കരുളായി മുണ്ടക്കടവ് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ജീവിതത്തിന്‍റെ ഭാഗമാണ്. കോളനിയിലെ കൊച്ചുകുട്ടികള്‍ക്കും ഹരമായ ചൂണ്ടയിടല്‍ കാഴ്ചകളാണിനി.

കൊടുംവനത്തിനു നടുവിലൂടെ പതഞ്ഞൊഴുകി വരുന്ന കരിമ്പുഴ കാഴ്ചയില്‍ തന്നെ അതിമനോഹരമാണ്. കൊച്ചു കുട്ടികളുടെ വാശി മാറ്റാന്‍ കൂടിയാണ് അമ്മമാര്‍ ചൂണ്ടയുമായി പുഴയിലെത്തുന്നത്. ചിലപ്പോള്‍ ഉല്ലാസത്തിനൊപ്പം കറിവയ്ക്കാന്‍ മീനും കിട്ടും.

ഊട്ടിയുടെ ഭാഗമായ മലനിരകളില്‍ നിന്നുല്‍ഭവിക്കുന്ന 12 ചെറുപുഴകള്‍ ചേരുന്നതാണ് കരിമ്പുഴ. തണുത്തൊഴുകുന്ന വെളളത്തില്‍ ഇറങ്ങുന്നതും പ്രത്യേകഅനുഭവമാണ്.  ഒഴിവു കിട്ടിയാല്‍ കുട്ടികളെല്ലാം കൂട്ടമായി ചൂണ്ടയിടുന്ന തിരക്കിലാവും. 

malappuram mundakkadavu colony tribal families