OTT-KERALA

സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി സംരംഭമായ സി സ്പേസിന്റെ ഉള്ളടക്കം തുടക്കത്തില്‍ 100 മണിക്കൂറെന്ന് റിപ്പോര്‍ട്ട്. ഇത്രയും സമയ ദൈര്‍ഘ്യമുള്ള സിനിമകളും ഡോക്യുമെന്ററികളുമാകും ആദ്യപടിയായി ഉള്‍പ്പെടുത്തുക. ദേശീയ സംസ്ഥാന പുരസ്കാരം നേടിയ മലയാള സിനിമകളുടെയും ഡോക്യുമെന്ററികളുടെയും മികച്ച ആര്‍ക്കൈവ് കൂടിയാകും സി സ്പേസ് എന്നാണ് സൂചന. പേ പെര്‍ വ്യൂ എന്ന രീതിയില്‍ ഒരു സിനിമക്ക് 100 രൂപാ നിരക്ക് ഈടാക്കും.

മറ്റു ഒടിടി പ്ലാറ്റ്ഫോമുകളെ പോലെ മെംബര്‍ഷിപ്പ് സൗകര്യമുണ്ടാകില്ല. ഇ മെയില്‍ വഴി റജിസ്ട്രേഷന്‍ നടത്താം. ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച വനിതകളുടെ ചിത്രങ്ങളും കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടിയ സിനിമകളും കാണാനാകും. പുതിയ മലയാള സിനിമകള്‍ തിയറ്റര്‍ റിലീസിനു ശേഷം കളക്ഷനെ ബാധിക്കാത്ത തരത്തില്‍ സി സ്പേസില്‍ പ്രദര്‍ശിപ്പിക്കും. 

Kerala goverment OTT ‘C Space’including hundred hours