saudi-visa-vertification

സൗദിയില്‍ വിദഗ്ധ ജോലിക്കായുള്ള വിസ വെരിഫിക്കേഷന് കൊച്ചിയിലും കോഴിക്കോട്ടും സെന്റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം.പി സൗദി അംബാസിഡറെ കണ്ടു. വിദഗ്ധ ജോലിക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന നിബന്ധന കഴിഞ്ഞ ദിവസം സൗദി കര്‍ശനമാക്കിയിരുന്നു. 

നിലവില്‍ ഇത്തരം പരിശോധന കേന്ദ്രങ്ങള്‍ ഏറെയും ഉത്തരേന്ത്യയില്‍ ആണുള്ളത്. ഇത് കേരളത്തിലെ ഉദ്യോഗാര്‍ഥികളെ പ്രയാസത്തിലാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ കോഴിക്കോടും കൊച്ചിയിലും ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കണമെന്നും  സൗദി അംബാസിഡർ ഇൻ ചാർജ് റിയാദ് അൽ കഅബിയുമായോട് ഹാരിസ് ബീരാന്‍ എം.പി. അഭ്യര്‍ഥിച്ചു.  ആവശ്യം ഉടൻ പരിഗണിക്കുമെന്ന് അംബാസിഡർ ഉറപ്പ് നൽകി.ഡല്‍ഹിയിലെ സൗദി എംബസിയിലായിരുന്നു കൂടിക്കാഴ്ച.

ENGLISH SUMMARY:

Harris Beeran MP has requested that centers for visa verification for skilled jobs in Saudi Arabia be allowed in Kochi and Kozhikode