family

കോഴിക്കോട് ഇരിങ്ങലില്‍ റെയില്‍വേ വികസനത്തിനായി മുറിച്ചുമാറ്റിയ തെങ്ങുകള്‍ക്ക് നഷ്ടപരിഹാരം തേടി ഒരു കുടുംബം. ഒരു വര്‍ഷത്തിനിടെ 12 തെങ്ങുകളാണ് മുറിച്ചുമാറ്റപ്പെട്ടത്.  

കണാരന്റേയും ഭാര്യ നാരായണിയുടെയും ഏക വരുമാനമാര്‍ഗമായിരുന്നു പറമ്പിലെ തെങ്ങുകള്‍. ഇതില്‍ നിന്ന് കിട്ടുന്ന ആദായം കൊണ്ടായിരുന്നു മറ്റാരും സഹായിക്കാനില്ലാത്ത ഇവര്‍ ചികിത്സക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാമെല്ലാം പണം കണ്ടെത്തിയിരുന്നത്. റെയില്‍വേ വികസനത്തില്‍ പേരില്‍ ഒരു വര്‍ഷം മുമ്പാണ്് ആദ്യം തെങ്ങുകള്‍ മുറിച്ചത്. ഇതിന് ഒരു പൈസ പോലും നഷ്ടപരിഹാരം നല്‍കാതെ അടുത്തിടെ വീണ്ടും മുറിച്ചു. 

നഗര വികസനത്തിന് എതിരല്ലെന്നും മറ്റ് വരുമാനമാര്‍ഗമില്ലാത്തതുകൊണ്ടാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും കുടുംബം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉടമ തന്നെ മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാണ് ചട്ടം. ഇതിന് സാവകാശം പോലും നല്‍കാതെ, മുന്നറിയിപ്പൊന്നുമില്ലാതെ വന്ന് തെങ്ങുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. 

family seeks compensation for coconuts trees