antony

തിരുവനന്തപുരത്തെ യാത്രക്കാര്‍ക്ക് റോഡിലെ വാരിക്കുഴിയില്‍ നിന്ന് കരകയറാന്‍ കുറച്ച് മാസങ്ങള്‍ കൂടി കാത്തിരിക്കണം. എത്ര നാളുകൊണ്ട് നാട്ടുകാരെ വലയ്ക്കുന്ന റോഡ് പണി പൂര്‍ത്തിയാകുമെന്ന് അന്വേഷിച്ചാണ് ഇന്ന് സി.ജി.അരുണ്‍ സിങും സനകന്‍ വേണുഗോപാലും ഇറങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ യാത്രാ ദുരിതം തീരാന്‍ 3 മാസങ്ങള്‍ കൂടി കാത്തിരിക്കണം. മെയ് മാസത്തോടെ റോഡ് പണി പൂര്‍ത്തിയാകുമെന്ന് സ്ഥലം എം.എല്‍.എയായ മുന്‍ മന്ത്രിയുടെ ഉറപ്പ്. കരാറുകാരും ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചയാണ് ദുരിതം ഇരട്ടിച്ചത്. ഇത്രയും സഹിച്ച ജനങ്ങള്‍ അല്‍പം കൂടി ക്ഷമിക്കണമെന്നും ആന്റണി രാജു മനോരമ ന്യൂസിനോട് പറഞ്ഞു.

Trivandrum road construction minister reaction