അതിരപ്പിള്ളിയിലും വാഴച്ചാലിലും കാട് കാക്കുന്ന പച്ച മനുഷ്യരുണ്ട്. വനം വകുപ്പിനു കീഴിലെ വന സംരക്ഷണ സമിതി പ്രവർത്തകർ. കാടിനെ ചേർത്ത് പിടിച്ചുള്ള ഇവരുടെ പ്രവർത്തനം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലധികമായി. ആദിവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമൊക്കെയാണ് വനസംരക്ഷണ സമിതി.
അതിരപ്പിള്ളി വാഴച്ചാലിലെ പച്ചയിട്ട കുറേ മനുഷ്യർ. വനം സംരക്ഷണ സമിതി പ്രവർത്തകരാണ്. 23 വർഷമായി കാടിനെ ചേർത്ത് നിർത്തി ഇവിടെയുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങൾ നിയന്ത്രിക്കും കാടിനെ മലിനീകരണത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിക്കും. മാലിന്യങ്ങൾ ശേഖരിച്ച് അതിരപ്പിള്ളിയയും വാഴച്ചാലിനെയും സൗന്ദര്യത്തേടെ കാക്കുന്നതും വിനോദ സഞ്ചാരികൾക്ക് സംരക്ഷണം നൽകുന്നതും വന സംരക്ഷണ സമിതി പ്രവർത്തകർ തന്നെയാണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വന സംരക്ഷണ സമിതിയാണ് ഇവിടുത്തേത്.
വാഴച്ചാൽ ആദിവാസി ഊരിലെ നൂറു കണക്കിനാളുകളാണ് വാഴച്ചാൽ വന സംരക്ഷണ സമിതിയിലുള്ളത്. ഊരിലെ ഏറെ കുറേ എല്ലാവരും വി എസ് എസിലുണ്ട്. ഓരോർത്തർക്കും മാസത്തിൽ പകുതിയിലധികം ദിവസവും തൊഴിൽ നൽകും. 600 രൂപ മുതൽ 700 രൂപ വരെ വേതനവും നൽകും. പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാണ് വി എസ് എസ്. കൃത്യമായി വേതനവും സംരക്ഷണവും ലഭിക്കുന്നതിനാൽ എല്ലാവരും ഹാപ്പി. വരുമാനത്തിനു കാടിനെ മാത്രം ആശ്രയിച്ചിരുന്ന കുടുംബങ്ങൾക്ക് ഇന്ന് ഏറെ ആശ്വാസമാണ് സംഘം കേരളത്തിലെ ഏറ്റവും ജൈവ സമ്പത്തുള്ള വന മേഖലക്ക് വി എസ് എസ് നൽകുന്ന സംഭാവന അത്ര വലുതാണ്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും സഹായകരം. 2001 ലാണ് വനം സംരക്ഷണ സമിതി ആരംഭിക്കുന്നത്.
forest protection committee workers under the forest department