arali

അരളി പൂവ് സേഫ് അല്ല, ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. ക്ഷേത്രങ്ങളിൽ നിവേദ്യത്തിനടക്കം അരളി പൂവ് ഉപയോഗിക്കുന്നവർക്കുള്ള  വിദഗ്ധരുടെ മുന്നറിയിപ്പാണിത്. വിഷാംശമുള്ള ഈ സസ്യവും പൂവും ശരീരത്തിനകത്ത് എത്തിയാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്...

 

ക്ഷേത്രങ്ങളിലെ നിവേദ്യത്തിനും പൂക്കളത്തിനും അരളി പൂവ് തേടി പോകുന്നവരോടാണ്. കാണുന്നത് പോലെ അത്ര പന്തിയല്ലിത്.  സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നല്ല പണി തരുന്ന സസ്യം. അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ട്. മനുഷ്യ ശരീരത്തിലെത്തിയാൽ ഹാനികരമാണത്. അരളിച്ചെടിയുടെ ഭാഗങ്ങൾ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാൽ നിർജലീകരണം, ഛർദി, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. വലിയ അളവിലായാൽ ഗുരുതര അവസ്ഥക്കും കാരണമാകും. 

 

നീരിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. ഇവയുടെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകാറുള്ളത്. ഇവ മനുഷ്യ ശരീരത്തിൽ എത്തിയാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.തെച്ചി പൂവിന്റെ ലഭ്യത കുറഞ്ഞതോടെ നിവേദ്യത്തിന് അരണി പൂവ് ഉപയോഗിക്കുന്നത് വ്യാപകമാകുന്നുണ്ട്. ചില ക്ഷേത്രങ്ങളിൽ ഒഴിവാക്കിയൊന്നൊഴിച്ചാൽ

മിക്ക ക്ഷേത്രങ്ങളിലും അരളി ഉപയോഗിക്കുന്നുണ്ട്. ഇതോടെയാണ് മുന്നറിയിപ്പുമായി വന ഗവേഷകർ രംഗത്തെത്തിയത്.