വരുമാനമില്ലാതെ വലയുന്ന ക്ഷീരകർഷകര്‍ക്ക് ഇരുട്ടടിയാണ് കന്നുകാലികളില്‍ അടിക്കടിയുണ്ടാകുന്ന രോഗങ്ങള്‍. വിവിധതരം പനികള്‍, അകിടുവീക്കം, സൈലേറിയ തുടങ്ങിയവ പശുക്കളില്‍ പതിവാണ്. മരുന്നിനും ചികിത്സയ്ക്കുമായി പ്രതിമാസം ആയിരങ്ങള്‍ ചെലവിടേണ്ട ഗതികേടിലാണ് കര്‍ഷകര്‍. യഥാസമയം സർക്കാർ ഡോക്ടറുടെ സേവനവും മരുന്നുകളും ലഭിക്കാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
അകിടുവീക്കം മുതൽ സൈലേറിയ വരെ. പലകാലങ്ങളിൽ പല വ്യാധികൾ. പശുവിന് രോഗം പിടിപെട്ടാൽ ക്ഷീരകര്‍ഷകന്‍റെ നെഞ്ചുപിടയും. പിന്നെ ചികിത്സിക്കാനുള്ള പരക്കം പാച്ചിലാണ്.ഗർഭധാരണം വൈകുന്നതാണ് മറ്റൊരു വെല്ലുവിളി.
കാലിത്തീറ്റയ്ക്ക് അടിക്കടിയുണ്ടാകുന്ന വിലവര്‍ധന, ദിനംപ്രതി കൂടുന്ന മറ്റുചെലവുകള്‍. നടുവൊടിഞ്ഞ ക്ഷീരകര്‍ഷകര്‍ക്ക് ചികില്‍സാ ചെലവും വലിയൊരു ബാധ്യതയാണ്. സര്‍ക്കാരില്‍നിന്ന് സത്വര നടപടകളുണ്ടായാല്‍ മാത്രമേ ക്ഷീരകര്‍ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകു.
Frequent diseases in cattle are a nightmare for dairy farmers