TOPICS COVERED

ശീതകാല കൃഷികളുടെ വിളനിലമായ ഇടുക്കി വട്ടവടയിൽ മഴ കുറവ് കർഷകർക്ക് തിരിച്ചടിയാകുന്നു. ഒന്നരമാസമായി മഴ പെയ്യാത്തതോടെ വിളകൾ കരിഞ്ഞുണങ്ങി. മഴ പെയ്യാതിരുന്നാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ. 

മഴ കുറയുകയോ കൂടുകയോ ചെയ്താൽ വട്ടവടയിലെ ശീതകാല പച്ചക്കറി കൃഷി താളം തെറ്റും. കാലവർഷം എത്തിയിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാതെ ആയതാണ്  ഇത്തവണ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.  ചൂടു മൂലം പലയിടത്തും കൃഷി കരിഞ്ഞു തുടങ്ങി.  മാസങ്ങൾക്ക് മുമ്പ് കനത്ത മഴയെ തുടർന്ന് പച്ചക്കറികൾ ചീഞ്ഞു പോയിരുന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മേഖലയിലുണ്ടായത് 

മുൻപുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരത്തുക സർക്കാർ ഉടൻ അനുവദിക്കണമെന്നാണ്  കർഷകരുടെ ആവശ്യം. 

തുലാവർഷം ശക്തമാകുന്നതോടെ വട്ടവടയിലും മഴ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ

ENGLISH SUMMARY:

Lack of rain in Vattavada hits farmers hard.