കണ്ണൂർ കോർപേറഷൻ മേയറായി മുസ്ലിഹ് മഠത്തിലിനെ തിരഞ്ഞെടുത്തു. കോർപറേഷൻ കൗൺസിലിലെ മുസ്ലീം ലീഗിൻ്റെ പാർട്ടി ലീഡറാണ് മുസ്ലിഹ് മഠത്തിൽ.എൽ ഡി എഫിൽ നിന്ന് ഒരു വോട്ടു ഉൾപ്പടെ മുസ്ലിഹ് മഠത്തിലിന് 36 വോട്ടുകളും എൽ ഡി എഫിലെ എൻ സുകന്യയ്ക്ക് 18 വോട്ടുകളും ലഭിച്ചു.
മുസ്ലീം ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ ടി ഒ മോഹനൻ ഈ മാസം ഒന്നിന് മേയർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ ഡി എഫ് ക്യാമ്പിനെ ഞെട്ടിച്ച് അവരുടെ ഒരു വോട്ടു ഉൾപ്പടെ നേടിയാണ് മുസ്ലീഹ് മഠത്തിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
കുന്നാവ് മൂന്നാം ഡിവിഷനിലെ കൗൺസിലർ എ . കുഞ്ഞമ്പുവാണ് യു ഡി എഫിന് വോട്ട് ചെയ്തത്. വോട്ടിങ്ങിനിടെ അബദ്ധം സംഭവിച്ചതാണെന്നാണ് എൽ ഡി എഫിൻ്റെ വിശദീകരണം.ജില്ല കലക്ടർ അരുൺ കെ വിജയൻ പുതിയ മേയർക്ക് സത്യവാചകം ചൊല്ലികൊടുത്തു
ബി ജെ പി കൗൺസിലർ വി.കെ ഷൈജു മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല. മുൻ ധാരണ പ്രകാരം മുസ്ലീം ലീഗിലെ കെ ഷബീന ഡപ്യൂട്ടി മേയർ സ്ഥാനവും രാജിവച്ചു. നിലവിൽ മരാമത്ത് സ്ഥിരസമിതി അധ്യക്ഷയായ കോൺഗ്രസിലെ പി ഇന്ദിര ഡപ്യൂട്ടി മേയറാവും.
muslih madathil eleccted as new kannur mayor