voters

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകിച്ച വോട്ടര്‍ പട്ടികയില്‍ സംസ്ഥാനത്ത് രണ്ടുകോടി എഴുപതുലക്ഷം വോട്ടര്‍മാര്‍. 5.75 ലക്ഷം വോട്ടര്‍മാരെ പുതുതായി പട്ടികയില്‍ ചേര്‍ത്തപ്പോള്‍ 3.75 ലക്ഷം വോട്ടര്‍മാരെ പരിശോധയില്‍ ഒഴിവാക്കി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസംവരെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം.

ഇന്നലെ നിലവില്‍ന്ന വോട്ടര്‍പ്പട്ടിയില്‍ സംസ്ഥാനത്ത് 2,70,99,326 വോട്ടര്‍മാര്‍ ഉള്‍പ്പെട്ടു. ഇതില്‍ 5,74,175 പേര്‍ പുതുതായി വന്നവര്‍. സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍ 1,39,96,729. പുരുഷവോട്ടര്‍മാര്‍ 1,31,02,288. ഭിന്നലിംഗക്കാര്‍ 309. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍–32,79,172 കുറവ് വയനാട്–6,21,880 പ്രവാസിവോട്ടര്‍മാര്‍ 88,223. വിവിധ പരിശോധനകളിലായി 3,75,867 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനാണ് ഏറ്റവും പരിഗണന നല്‍കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍.

തിരഞ്ഞെടപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. സംസ്ഥാനത്ത് 25,177 പോളിങ് സ്റ്റേഷനുകളാണ് ഏര്‍പ്പെടുത്തുക. ചിപ് ഘടിപ്പിച്ച ക്രഡിറ്റ് കാര്‍ഡ് മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് പുതുതായി ചേര്‍ന്നവര്‍ക്ക് നല്‍കുക. തിരുത്തലുകള്‍് ആവശ്യപ്പെട്ടവര്‍ക്ക് ഉള്‍പ്പടെ 17 ലക്ഷം പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറായി വരുന്നു. പഴയ തിരിച്ചറിയില്‍ കാര്‍ഡിനും പ്രാബല്യമുണ്ട്.

loksabha election 2024 kerala voters list published